Advertisment

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലേക്ക് വഴിവെച്ച സംഘര്‍ഷം തുടങ്ങിയത് ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കം മൂലം; മുസ്ലിം ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’ എന്ന് പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്‌ 

New Update

പാനൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലേക്ക് വഴിവെച്ച സംഘര്‍ഷം തുടങ്ങിയത് ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കം മൂലം. തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്തെ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് സിപിഐഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

Advertisment

publive-image

സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഐഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള സിപിഐഎം പ്രവര്‍ത്തകന്‍ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്‌സ്ആപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും പുറത്തു വന്നു.

മുസ്ലിം ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’ എന്നാണ് ഇയാള്‍ വാട്‌സ് ആപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരന്‍ മുഹ്സിനും വെട്ടേല്‍ക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.

KANNUR MURDER CASE
Advertisment