Advertisment

'പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള് ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം....ഈ നാട്ടില്‍ ഇത്രയ്ക്കും ക്രൂരമായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങള്‍ക്കും അപമാനമാണ്...ശരണ്യയുമായി തെളിവെടുപ്പിനെത്തിച്ചപ്പോള്‍ രോക്ഷാകുലരായി ബന്ധുക്കളും നാട്ടുകാരും

New Update

കണ്ണൂര്‍: പിഞ്ചു കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ ശരണ്യയെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെയുള്ളവര്‍ ശരണ്യയ്ക്കെതിരെ പ്രതിഷേധിച്ചു. പ്രതിയെ മര്‍ദിക്കാനുള്ള ശ്രമം നാട്ടുകാരുടെയും ബന്ധുക്കളുടേയും ഭാഗത്ത് നിന്നും ഉണ്ടായി.

Advertisment

publive-image

'പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള് ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം.ഈ നാട്ടില്‍ ഇത്രയ്ക്കും ക്രൂരമായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങള്‍ക്കും അപമാനമാണ്. അമ്മമാരായ ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് അവള്‍ പോയത്.'-അയല്‍ക്കാര്‍ പറയുന്നു.

കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ട് അറസ്റ്റുചെയ്തു. ഇവരുടെ മകന്‍ വിയാനാണ് (ഒന്നര) കൊല്ലപ്പെട്ടത്. കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭര്‍ത്താവ് പ്രണവിന്റെ തലയില്‍ കെട്ടിവച്ച്‌ കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് തയ്യില്‍ കടപ്പുറത്ത് മരിച്ചനിലയില്‍ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. കൊലപാതകം തെളിയിക്കാനായത് ദൈവത്തിന്‍റെ കൈയ്യൊപ്പായത് ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുപവെള്ളം.

KANNUR MURDER CASE
Advertisment