Advertisment

28 കാരനായ മലയാളി യുവാവ് സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചു ; മൃതദേഹം സൗദിയില്‍ സംസ്‌ക്കരിക്കും , വിവാഹം കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ച് പോയത് മാര്‍ച്ച് 10ന്‌

New Update

കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ചു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്.

Advertisment

publive-image

ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം. കല്യാണത്തിന് ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച് പത്തിനാണ് സൗദിക്ക് തിരിച്ച് പോയത്. പിന്നീടാണ് അസുഖ ബാധിതനായത്.

കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്.മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയച്ചു.

covid 19 corona death
Advertisment