Advertisment

ഭാര്യയെ തിന്നര്‍ ഒഴിച്ച് കത്തിച്ചു കൊന്ന ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍ ; സംഭവം കണ്ണൂരില്‍

New Update

കണ്ണൂര്‍ : ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരു മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസിൽ ചാലാട് സ്വദേശിയും രാഖിയുടെ ഭര്‍ത്താവുമായ സന്ദീപാണ് പിടിയിലായത്. ജനുവരി 26നായിരുന്നു സംഭവം.

Advertisment

publive-image

ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 17 ന് ഇവ‍ര്‍ മരിച്ചു. മരിക്കുന്നതിന് മുന്‍പ് മജിസ്ട്രേറ്റിന് രാഖി മൊഴി നല്‍കിയിരുന്നു.

സന്ദീപാണ് ആക്രമിച്ചതെന്നും തിന്നര്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

kannur murder burn death husband arrest nurser murder rakhi murder
Advertisment