Advertisment

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലോഡ്ജില്‍ 2 ദിവസം 4 പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതായി പരാതി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍ :  പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്ന്  രണ്ട് ദിവസമായി ബലാത്സംഗം ചെയ്തതായി പരാതി . പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്. പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയത്.

latest
Advertisment