Advertisment

മാനസിക പീഡനം; സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ജോലിയില്‍ തിരികെ എത്തിയപ്പോള്‍ തരം താഴ്ത്തല്‍..മനംനൊന്ത് കണ്ണൂരില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

New Update

കണ്ണൂര്‍: സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ജോലിയില്‍ തിരികെ എത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ കണ്ണൂര്‍ മാലൂര്‍ സ്വദേശിയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Advertisment

publive-image

ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്നു. ഇത് കണ്ട ഉടനെ തന്നെ റെയില്‍വേ പൊലീസ് ഇയാളെ ഓടിച്ചെന്ന് പിടിച്ചുമാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം.

ഒരു മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന ട്രോള്‍ ഷെയര്‍ ചെയ്തതിനായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലാണ് ഇയാളെ നിയമിച്ചത്. അവിടെ പാറാവ് ഡ്യൂട്ടി നല്‍കി തരംതാഴ്ത്തിയതിന്റെ വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇദ്ദേഹം പറയുന്നു.അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം. കഴിഞ്ഞ ദിവസം ഏഴിമലയില്‍ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാന്‍ നിയമിച്ചിരുന്നു.

kannur suicide attempt
Advertisment