Advertisment

കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ മരിച്ചു;12പോലീസുകാര്‍ക്ക് പരിക്കേറ്റു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ മരിച്ചു. ഒരു ഡിവൈഎസ്പിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊടും കുറ്റവാളി വികാസ് ദുബൈയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. 12 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Advertisment

publive-image

നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ തേടിയെത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്.

ബിജെപി നേതാവ് സന്തോഷ് ശുക്ലെയെ കൊലപ്പെടുത്തിയ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ദുബൈ പ്രതിയാണ്. രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയായിരിക്കെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ അംഗമായിരുന്നു ശുക്ല

kanpoor shooting case
Advertisment