Advertisment

കാരക്കോണം മെഡിക്കല്‍ സീറ്റ് കച്ചവടക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്

New Update

കൊച്ചി: കാരക്കോണം മെഡിക്കല്‍ സീറ്റ് കച്ചവടക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Advertisment

publive-image

എം.ബി.ബി.എസ് സീറ്റി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതാണ് കേസ്. കേസിനാസ്പദമായ തെളിവുകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീറ്റ് കച്ചവടം വിവാദമായതിനെ തുടര്‍ന്ന് അന്ന് പൊലിസ് കേസെടുത്തിരുന്നെങ്കിലും കേസില്‍ പിന്നീട് പുരോഗതിയുണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്.

സിഎസ്‌ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളജാണ് കാരക്കോണം മെഡിക്കല്‍ കോളജ്. സീറ്റ് വാഗ്ദാനം ചെയ്ത കേസില്‍ മുന്‍ സിപിഐ സ്ഥാനാര്‍ത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദം നടക്കുന്ന കാലഘട്ടത്തില്‍ കോളജ് ഡയറക്ടറായിരുന്നു ഡോ ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കല്‍ കോളേജ് കണ്‍ട്രോളര്‍ ഡോ. പി തങ്കരാജന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി മധുസൂദനന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

karakonam medical college seat case
Advertisment