Advertisment

കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും കര്‍ണാടകയില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍

New Update

publive-image

ബെംഗളൂരു: കേരളത്തിൽനിന്നു വരുന്നവർക്ക് ക്വാറന്റൈന്‍ നിർബന്ധമാക്കി കർണാടക സർക്കാർ. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈന്‍ വേണമെന്നാണ് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. കേരളത്തിൽ നിന്നെത്തിയ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണു നടപടി.

ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുളള ജില്ലകളിലെ ആറു മുതല്‍ എട്ട് വരെ ക്ലാസുകള്‍ കൂടി തുറക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

quarantine
Advertisment