Advertisment

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റവരുടെ ചികിത്സപൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി

New Update

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ ചികിത്സപൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

publive-image

മരിച്ച 18 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മൂന്ന് മണിയോടെ പൂര്‍ത്തിയാകും. മരിച്ച പൈലറ്റുമാരുടെ മൃതദേഹം എയര്‍ ഇന്ത്യ കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ഭീതിക്കിടയിലും എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

karipoor accident
Advertisment