Advertisment

കരിപ്പൂര്‍ വിമാന അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍

New Update

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും.

Advertisment

publive-image

ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം അടക്കമുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്ഥലത്തെത്തിയ രണ്ട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും രോഗം കണ്ടെത്തി. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

karipoor journalist covid5
Advertisment