Advertisment

കര്‍ക്കടക വാവു ബലി; ബലി കര്‍മ്മം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കർക്കിടകമാസത്തിലെ കറുത്തവാവ്ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം.

Advertisment

publive-image

പിതൃക്കൾക്ക് പ്രാധാന്യമുള്ളദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.

പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശംതുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.

മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ ചെയ്യുന്ന കര്‍മ്മമാണ് ബലിയിടുന്നത്. മരിച്ച് പോയവര്‍ വരുമെന്നും ബലി സ്വീകരിക്കുമെന്നും വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്.

ചരിത്ര കാലം മുതല്‍ തന്നെ ഇത്തരത്തിലൊരു ആചാരവും വിശ്വാസവും ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്നു. മരിച്ച് പോയവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായാണ് ബലിയിടുന്നത്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് വാവുബലി നടത്തുന്നത്. ഈ ദിവസം പിതൃക്കള്‍ക്കായി ബലി തര്‍പ്പണം നടത്തിയാല്‍ പൂര്‍വ്വികരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം.

കര്‍ക്കിടക മാസത്തില്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിന് ബലി തര്‍പ്പണം നടത്തുമ്പോള്‍ അതിലൂടെ മോക്ഷം ലഭിക്കുന്നത് പിതൃക്കള്‍ക്കാണ്. എല്ലാ മാസവും ബലി തര്‍പ്പണം നടത്താമെങ്കിലും കര്‍ക്കിടകമാസത്തില്‍ ബലി തര്‍പ്പണം നടത്തുന്നത് കൂടുതല്‍ പുണ്യം നല്‍കുന്നു എന്നാണ് വിശ്വാസം.

കര്‍ക്കിടക മാസം എന്ന് പറയുന്നത് പുണ്യമാസമായാണ് കണക്കാക്കുന്നത്. വറുതിയുടെ കാലമാണെങ്കില്‍ പോലും രാമായണ പാരായണത്തിന്റേയും വിശുദ്ധിയുടേയും മാസമാണ് കര്‍ക്കിടകമാസം.

ബലി കര്‍മ്മം ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. എല്ലാ മാസത്തേയും കറുത്ത വാവ് ദിവസം ഇത്തരത്തില്‍ ബലി തര്‍പ്പണം നടത്താം. എന്നാല്‍ കറുത്ത വാവ് ദിവസം നടത്തുന്ന ബലി തര്‍പ്പണം നടത്തുന്നത് വളരെ പ്രധാനപ്പെട്ടതാണ്. നദിയോരങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണം നടത്തുക.

ഒഴുകുന്ന വെള്ളത്തില്‍ വേണം തര്‍പ്പണം നടത്തേണ്ടത്. എന്നാല്‍ ബലി തര്‍പ്പണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അനുഷ്ഠിക്കേണ്ട ചിലതുമുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കര്‍ക്കടക വാവു ബലി

കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി തര്‍പ്പണം നടത്തേണ്ടത്. ആലുവ ശിവരാത്രി ദിവസവും ബലി തര്‍പ്പണം നടത്താന്‍ കഴിയുന്നു. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന കര്‍മ്മമാണ് ഇത്. മരിച്ച് പോയ പിതൃക്കള്‍ക്ക് ഇതിലൂടെ മോക്ഷപ്രാപ്തി ലഭിക്കുമെന്നും അവര്‍ ബലി സ്വീകരിക്കുമെന്നും ആണ് വിശ്വാസം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തര്‍പ്പണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ നടത്തുന്ന ബലിതര്‍പ്പണം നടത്തുമ്പോള്‍ മനസ്സും ശരീരവും ശുദ്ധിയുള്ളതായിരിക്കണം. ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കുകയും ചെയ്യണം.

ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസം മുതല്‍ തന്നെ ബലിയിടുന്ന വ്യക്തി പൂര്‍ണമായും ശുദ്ധി പാലിച്ചിരിക്കണം. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പാടില്ല.

സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍

പിതാവ് മരിച്ചാല്‍ പണ്ട് കാലങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമേ ബലിയിട്ടിരുന്നുള്ളൂ. കാരണം പുത്രന്‍മാരിലൂടെയാണ് പിതാവിന് മോക്ഷപ്രാപ്തി ലഭിക്കുക എന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഇന്ന് സ്ത്രീകളും ബലിതര്‍പ്പണം നടത്തുന്നുണ്ട്. എന്നാല്‍ ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ ബലി തര്‍പ്പണം നടത്താന്‍ ഒരുങ്ങരുത്.

വാവ് ഒരിക്കല്‍

ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസമാണ് വാവ് ഒരിക്കല്‍ എടുക്കേണ്ടത്. ബലി തര്‍പ്പണത്തിന്റെ തലേ ദിവസം ഒരു നേരം അരിയാഹാരം കഴിച്ച് വ്രത ശുദ്ധിയോടെ ബലിതര്‍പ്പണം നടത്തണം. എന്നാല്‍ ഉപവസിക്കരുത്. മാത്രമല്ല ഭഗവാന് പ്രസാദം നേദിച്ച് പുലര്‍ച്ചെ ഉണര്‍ന്ന് കുളിച്ച് തര്‍പ്പണം നടത്തുക.

karkkidaka vavu
Advertisment