Advertisment

കരുണ സംഗീതനിശ വിവാദം പരിപാടിയുടെ മുഖ്യ പ്രചാരകരിലൊരാളായ നടൻ മമ്മൂട്ടി ക്രമക്കേടിൽ മറുപടി നൽകണമെന്ന് സന്ദീപ് വാര്യര്‍

New Update

കൊച്ചി: പ്രളയ ഫണ്ടിലേയ്ക്ക് പണം അടച്ചെങ്കിലും കരുണ സംഗീതനിശ സംബന്ധിച്ച

വിവാദം അവസാനിക്കുന്നില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ . സംഗീത മേള സംബന്ധിച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പുറത്ത് വിട്ട കണക്കുകല്‍ വിശ്വസനീയമല്ലെന്നും പരിപാടിയുടെ മുഖ്യ പ്രചാരകരിലൊരാളായ നടൻ മമ്മൂട്ടി ക്രമക്കേടിൽ മറുപടി നൽകണമെന്നും സന്ദീപ് പറഞ്ഞു.

Advertisment

publive-image

സംഗീത മേള നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം

ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട്

പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ ഇന്നലെ നല്കിയതായി ഫൗണ്ടേഷന്‍ ഫേസ്

ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.

എന്നാല്‍ വിശദമായ കണക്കുകള്‍ പുറത്ത് വിട്ട് വിശ്വാസ്യത തെളിയിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. മേളയുടെ ആദ്യ ടിക്കറ്റ് വാങ്ങിയത് മമ്മൂട്ടി ആയിരുന്നു.മമ്മൂട്ടി പ്രചാരണത്തിന് ഇറങ്ങിയതോടെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ ടിക്കറ്റ് വാങ്ങി പരിപാടി കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു വിശദീകരണം നല്കാന്‍ മമ്മൂട്ടി ബാധ്യസ്ഥനാണെന്ന് സന്ദീപ് വാര്യര്‍ പറയുന്നു

karuna sandeep warrier
Advertisment