Advertisment

ബദിയഡുക്കയില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ തന്നെ; ക്രൂരത കാണിച്ചത് കുടുംബവഴക്ക് മൂലമെന്ന് പ്രതി, അറസ്റ്റ് ചെയ്തു

New Update

കാസര്‍കോഡ് : ബദിയഡുക്കയില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മ ശാരദ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. നിഗമനത്തെത്തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന് ശാരദ പൊലീസിന് മൊഴി നല്‍കി.

Advertisment

publive-image

കഴിഞ്ഞ മാസം നാലിനാണ് കേസിന് ആസ്പദമായ ദാരുണസംഭവം നടക്കുന്നത്. ഒന്നര വയസുകാരന്‍ സാധ്വിക്കിന്റെ മൃതദേഹം നാട്ടുകാര്‍ പൊതുകിണറില്‍ നിന്ന് കണ്ടെത്തിയതിനു ശേഷം പൊലീസ് വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അമ്മ ശാരദ പുറത്തു പോകുമ്പോള്‍ കുഞ്ഞും ഒപ്പമുണ്ടായിരുന്നെന്നും തിരിച്ചുവന്നപ്പോള്‍ കുഞ്ഞ് കൂടയില്ലായിരുന്നെന്നും അയല്‍ക്കാര്‍ മൊഴി നല്‍കിയതോടെയാണ് സംശയമുന ശാരദയിലേക്ക് നീണ്ടത്.

ശാരദയ്ക്ക് ദീര്‍ഘകാലമായി മാനസികപ്രശ്‌നങ്ങളുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കാറുണ്ടായിരുന്നെന്നും കുടുംബം പറയുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യുന്ന വേളയിലും മറ്റും യുവതിയ്ക്ക് യാതൊരുവിധത്തിലുള്ള അസ്വസ്ഥതകളും ഉള്ളതായി തോന്നിയില്ലെന്നും ചെയ്ത തെറ്റിനെക്കുറിച്ച് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

 

new born murder
Advertisment