Advertisment

വീട് പൂട്ടി താക്കോല്‍ ഒളിപ്പിച്ച് വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയി ; താക്കോല്‍ എടുത്ത് വീട് തുറന്ന് മോഷണം നടത്തി ബുദ്ധിമാനായ കള്ളന്‍ ; പോകും മുമ്പ് വീട് പൂട്ടി താക്കോല്‍ ഇരിന്നിടത്ത് തിരികെ വച്ചു ; അമ്പരന്ന് വീട്ടുകാര്‍ , സംഭവം നീലേശ്വരത്ത്‌

New Update

നീലേശ്വരം : വീട്ടുകാർ പള്ളിപ്പെരുന്നാളിനു പോയ സമയത്തു വീട്ടിൽ മോഷണം. പേരോൽ തിരിക്കുന്നിലെ ജയിംസിന്റെ വീട്ടിലാണു മോഷണം നടന്നത്. അഞ്ചേമുക്കാൽ പവൻ സ്വർണവും സ്മാർട്ട് ഫോൺ ഉൾപ്പെടെ 2 മൊബൈൽ ഫോണുകളും 3500 രൂപയും നഷ്ടപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 5നും 11 നും ഇടയിലായിരുന്നു കവർച്ച.

Advertisment

publive-image

ജയിംസും കുടുംബവും വീടുപൂട്ടി വീടിനു സമീപം പള്ളിപ്പെരുന്നാളിനു പോയിരുന്നു. താക്കോൽ പൊട്ടിയ ജനൽച്ചില്ലിലൂടെ വീടിനകത്തേക്കു വച്ചിരുന്നു.

ഈ താക്കോൽ എടുത്താണു മോഷ്ടാക്കൾ വീടു തുറന്നത്. മോഷണത്തിനു ശേഷം വീടു പൂട്ടി താക്കോൽ തൽസ്ഥാനത്തു തിരിച്ചു വയ്ക്കുകയും ചെയ്തു. ജയിംസിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.

Advertisment