Advertisment

കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ലക്ഷണങ്ങളോടെ 2470 പേര്‍ നിരീക്ഷണത്തില്‍

New Update

കാസര്‍ഗോഡ്: കൊവിഡ് ലക്ഷണങ്ങളോടെ കാസര്‍ഗോഡ് ജില്ലയില്‍ 2470 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 61 പേര്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡിലാണ് നിരീക്ഷണത്തിലുള്ളത്.

Advertisment

publive-image

825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് നിരീക്ഷിച്ചു വരുന്നു. ബാക്കി 1584 പേരെ വിവിധ പഞ്ചായത്ത് - മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരുന്നതായി ഡി എം ഒ ഡോ.എ.വി രാംദാസ് അറിയിച്ചു.

ജാഗ്രത സമിതികളുടെ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക ഉള്‍പ്പെടാതിരുന്നത് ചില തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണമെന്ന് ഡി എം ഒ പറഞ്ഞു.

kasargode covid hospital
Advertisment