Advertisment

പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

New Update

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി സിപിഎം പ്രാദേശിക നേതാവ് പീതാംബരന്‍ അടക്കം പതിമൂന്ന് പ്രതികളുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.

Advertisment

publive-image

പ്രതികള്‍ ജാമ്യത്തിന് അര്‍ഹരല്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് കുറ്റപത്രം റദ്ദാക്കിയിരുന്നു.

കുറ്റപത്രം റദ്ദാക്കിയ സാഹചര്യത്തില്‍ കേസ് നിലവിലില്ലെന്നും പ്രതികള്‍ അന്യായ തടങ്കലിലാണന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയത്. എട്ടാം പ്രതി സുബീഷ് ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. കേസില്‍ ജാമ്യത്തിനായി ആദ്യം പതിമൂന്ന് പ്രതികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

എന്നാല്‍ ഇതില്‍ മൂന്ന് പേര്‍ ഹര്‍ജി പിന്‍വലിച്ചിരുന്നു. സെഷന്‍സ് കോടതിയെ സമീപിക്കാനാണ് ഹര്‍ജി പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ജാമ്യഹര്‍ജി പിന്‍വലിച്ചത് കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. നേരത്തെ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ച സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ കോടതി കേസ് പരിഗണിക്കവെ വിമര്‍ശിച്ചു.

കഴിഞ്ഞ ഫെബ്രുവരി 17 നാണ് കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികള്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 14 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്.

kasargode murder
Advertisment