Advertisment

കാസര്‍ഗോഡ് പ​ത്തു വ​യ​സു​ള്ള അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ പീഡിപ്പിച്ച കേസ്; സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ പ്യൂ​ണ്‍ അറസ്റ്റില്‍

New Update

കാ​സ​ര്‍​ഗോ​ഡ്:കാസര്‍ഗോഡ് പ​ത്തു വ​യ​സു​ള്ള അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പിച്ച കേസില്‍ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ പ്യൂ​ണ്‍ അറസ്റ്റില്‍. കാ​സ​ര്‍​ഗോ​ഡ് ബം​ബ്രാ​ണ​യി​ലെ ച​ന്ദ്ര​ശേ​ഖ​ര (55) എന്നയാളാണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്.

Advertisment

publive-image

മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലാ​ണു സം​ഭ​വം നടന്നത്. രാ​വി​ലെ എ​ട്ടോ​ടെ ച​ന്ദ്ര​ശേ​ഖ​ര സ്കൂ​ളി​ലെ​ത്താ​റു​ണ്ട്. സ്കൂ​ള്‍ ഓ​ഫീ​സ് വൃ​ത്തി​യാ​ക്കാ​ന്‍ വ​ര​ണ​മെ​ന്ന പ്യൂ​ണി​ന്‍റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചു കു​ട്ടി​ക​ള്‍ രാ​വി​ലെ 8.30ന് സ്കൂളില്‍ ​എ​ത്താ​റു​ണ്ടാ​യി​രു​ന്നു. പ്യൂ​ണ്‍ ഓ​ഫീ​സ് മു​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണു പ​തി​വെ​ന്നാ​ണു കു​ട്ടി​ക​ള്‍ മൊ​ഴി ന​ല്‍​കി​യ​ത്.

കു​ട്ടി​ക​ള്‍ ക്ലാ​സ് മു​റി​യി​ല്‍ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക​മാ​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ ത​ങ്ങ​ളെ പ്യൂ​ണ്‍ പീ​ഡി​പ്പി​ച്ച വി​വ​രം കു​ട്ടി​ക​ള്‍ പ​റ​യുന്നത്.

ഇ​തോ​ടെ അ​ധ്യാ​പി​ക​മാ​ര്‍ വീ​ട്ടു​കാ​ര്‍​ക്കും ചൈ​ല്‍​ഡ് ലൈ​നി​നും വി​വ​രം ന​ല്‍​കി. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും തു​ട​ര്‍​ന്നു പോ​ലീ​സി​ല്‍ പ​രാ​തിപ്പെടുകയുമായിരുന്നു.

rape
Advertisment