Advertisment

കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ഭാഗമായി പൈവളിഗെ വൈദ്യുതി നിലയം രാഷ്ട്രത്തിന് സമര്‍പ്പിച്ചു

New Update

കാസര്‍കോട്: സൗരോര്‍ജം കാലാവസ്ഥ മാറ്റത്തിന് എതിരായ പോരാട്ടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ഭാഗമായി പൈവളിഗെ കൊമ്മന്‍ഗളയിലെ 250 ഏക്കറില്‍ സ്ഥാപിച്ച 50 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി നിലയം രാഷ്ട്രത്തിന് സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാസര്‍കോടിന് ശുദ്ധവും ഹരിതവുമായ ഊര്‍ജ്ജം സമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

publive-image

ഇന്ത്യ സൗരോര്‍ജ വൈദ്യുതിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. ഇന്ത്യയില്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ 30 ഇരട്ടി വര്‍ദ്ധനവ് ഉണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കേരളത്തിന്റെ ഊര്‍ജ്ജ മേഖലയില്‍ നാലര വര്‍ഷത്തിനിടെ വന്‍ കുതിച്ചു ചാട്ടം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് അമ്ബലത്തറയില്‍ 50 മെഗാ വാട്ട് സൗരോര്‍ജ പദ്ധതി 2017ല്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ പൈവളിഗെയില്‍ 50 മെഗാ വാട്ട് പദ്ധതി കൂടി യഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ആര്‍.കെ.

സിംഗ്, കേന്ദ്ര ഗാര്‍ഹിക നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, എം.സി. കമറുദ്ദീന്‍ എം.എല്‍.എ, ടി.എച്ച്‌.ഡി.സി. ഇന്ത്യ ലിമിറ്റഡ് സി.എം.ഡി.

ഡി.വി. സിംഗ്, ആര്‍.പി.സി.കെ.എല്‍ സി.ഇ.ഒ. അഗസ്റ്റിന്‍ തോമസ്, ടി.എച്ച്‌.ഡി.സി. ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.സി.കനൗജിയ, ഡയറക്ടര്‍മാരായ ജെ. ബെഹ്‌റ, ആര്‍.കെ. വിഷ്ണോയ് എന്നിവര്‍ സംബന്ധിച്ചു. പൈവളിഗെ, മീഞ്ച, ചിപ്പാര്‍ വില്ലേജുകളില്‍ കെ.എസ്.ഇ.ബി.

മുഖേന സര്‍ക്കാര്‍ നല്‍കിയ 250 ഏക്കറില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ച ഏകദേശം 288 കോടി രൂപയിലാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ടി.എച്ച്‌.ഡി.സി. ഇന്ത്യ ലിമിറ്റഡ് പദ്ധതി യഥാര്‍ത്ഥ്യമാക്കിയത്. പദ്ധതിയില്‍ 1,​65,​149 മള്‍ട്ടി ക്രിസ്റ്റലിന്‍ സോളാര്‍ പി.വി. മോഡ്യൂളുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

Advertisment