Advertisment

വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യങ്ങള്‍ക്കൊപ്പം കറ്റാര്‍വാഴയും

author-image
admin
New Update

പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. നമ്മുടെ അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണിത്. ഗ്രോബാഗിലും കറ്റാര്‍ വാഴ നന്നായി വളരും.

publive-image

ചട്ടിയിലോ പ്ലാസ്റ്റിക് ബാഗുകളിലോ കറ്റാര്‍ വാഴ നടാം. ഇവയ്ക്ക് ശ്രദ്ധയോടെയുള്ള പരിപാലനം അത്യാവശ്യമാണ്. വെള്ളം കെട്ടിക്കിടന്നാലല്‍ ചെടി ചീഞ്ഞു പോകും. ചാണകപ്പൊടി ഇടയ്ക്കിട്ടു കൊടുത്താല്‍ നല്ല വലിപ്പമുള്ള ഇലകള്‍ ഉണ്ടാകും. വാണിജ്യ ആവശ്യത്തിനും വന്‍ തോതില്‍ കറ്റാര്‍വാഴ നടത്തി ലാഭം കൊയ്യുന്നവരുണ്ട്.

kattarvazha
Advertisment