Advertisment

കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട പ്രതിക്ക് ഒരു ദിവസത്തെ പരോള്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മഞ്ചേരി: കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട പ്രതിക്ക് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചു. പോത്തുകല്ല് ഭൂദാനം കവളപ്പാറ സ്വദേശി ശങ്കരന്‍കുട്ടിക്കാണ് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്.

Advertisment

publive-image

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട തടവു ശിക്ഷ അനുഭവിക്കുകയാണ് ശങ്കരന്‍കുട്ടി. കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടതിന് പിന്നാലെ മറ്റ് ബന്ധുക്കളെ കാണാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ശങ്കരന്‍കുട്ടി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.

ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ശ​ങ്ക​ര​ന്‍കു​ട്ടി​യു​ടെ സ​ഹോ​ദ​രി ശാ​ന്ത​കു​മാ​രി, ഭ​ര്‍ത്താ​വ് ആ​ന​ക്കാ​ര​ന്‍ പാ​ല​ന്‍, മ​ക​ന്‍ സു​ജി​ത്ത്, ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ത​ര​ക​ന്‍, ചീ​ര എ​ന്നി​വ​ര്‍ മ​രി​ക്കു​ക​യും വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ജില്ലാ ജഡ്ജി പരോള്‍ അനുവദിച്ചത്. ഭൂദാനം സെന്റ് ജോര്‍ജ് മലങ്കര കാത്തലിക് സ്‌കൂളിലെ ക്യാമ്ബില്‍ കൊണ്ടുപോവാനും, ബന്ധുക്കളെ കാണാനുമുള്ള അവസരം ഒരുക്കാനും പൊലീസിന് ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കി.

Advertisment