Advertisment

കൊച്ചുണ്ണി വാക്കുപാലിച്ചു. വിശ്വസിക്കാം മലയാള സിനിമയെ ! മലയാളത്തിന്റെ കൊച്ചുണ്ണിയായ നിവിൻ പോളിയും, കേരളത്തിന്റെ മുത്തായ ലാലേട്ടനും അറിഞ്ഞു ചിരിക്കുന്നു !!

author-image
ഫിലിം ഡസ്ക്
New Update

 

Advertisment
  • കരണ്‍ജി

പ്രളയം വിതച്ച മലയാള മനസ്സുകളിൽ ആശ്വാസം പകർന്നുകൊണ്ട് കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും കേരളക്കരയാകെ കീഴടക്കുമ്പോൾ കേരളജനതക്ക് കൊച്ചുണ്ണി കേമനായി , പക്കി കെങ്കേമനായി . ബിഷപ്പ് വിഷയത്തിലും ശബരിമല വിഷയത്തിലും മനം മടുത്തിരുന്ന മലയാളി മനസ്സുകളെ ഒന്നടങ്കം കവർച്ചചെയ്‌തുകൊണ്ട് കേവലം അഞ്ച് നാളുകളിൽ 25 കോടിരൂപയുടെ ക്ലബ്ബിൽ കയറിയിരുന്ന് വിലസുകയാണ് കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും .

പൂഴ്ത്തിവെപ്പുകാരെയും , കരിഞ്ചന്തക്കാരെയും , കൂലിയെഴുത്തുകാരെയും , അഴകിയ രാവണൻമാരെയും പുറം കാലിൽ അടിച്ചുകൊണ്ട് മലയാളസിനിമയുടെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കുവാനൊരുങ്ങുന്ന കൊച്ചുണ്ണിയും പക്കിയും ദുബായിലും വിദേശങ്ങളിലും

പ്രേക്ഷകമനസുകളെ കവർന്നുകൊണ്ടിരിക്കുകയാണ് .

publive-image

ഏറെ നാളുകളായി മന്ദിച്ചുനിന്നിരുന്ന മലയാളസിനിമ ഒരു പ്രത്യേക വിഭാഗം സിനിമക്കാരിലേക്ക് വഴുതി നീങ്ങുന്നതിനിടയിലാണ് ദൈവനിശ്ചയം പോലെ കായംകുളം കൊച്ചുണ്ണിയെത്തുന്നത് . പ്രളയവും ഭക്തിയും രാഷ്ട്രീയവും ഒന്നും ഒരു നല്ല സിനിമയെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് കൊച്ചുണ്ണിയും പക്കിയും ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളെയും ഭേദിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു .

ബോളിവുഡിലെയും ദുബായിലെയും വമ്പൻ സിനിമ നിർമ്മാതാക്കൾ മലയാളത്തിലേക്ക് കാലെടുത്തുവെക്കുവാൻ തയ്യായെടുത്തിരിക്കുകയിരുന്നു . പക്ഷെ അവരെല്ലാം കാത്തിരുന്നത് കായംകുളം കൊച്ചുണ്ണിയെയാണ് . കൊച്ചുണ്ണി വാക്കുപാലിച്ചു . പഴശ്ശിരാജയായ കേരളത്തിന്റെ ചങ്കൂറ്റം ഗോകുലം ഗോപാലന്റെ ധൈര്യവും തീരുമാനവും ശരിയായിരുന്നു എന്ന് തെളിയിക്കുവാൻ കൊച്ചുണ്ണിക്കും പക്കിക്കും സാധിച്ചു .

publive-image

വെള്ളാപ്പള്ളി നടേശൻ വരെ സ്വന്തം നാട്ടുകാരനായ കൊച്ചുണ്ണിയെ പുകഴ്ത്തിപ്പറഞ്ഞപ്പോൾ ഇതുപോലൊരു മഹാകാവ്യം മലയാളസിനിമയിൽ ഇറങ്ങിയിട്ടില്ല എന്ന് മലയാളത്തിന്റെ മഹാനടൻ മമ്മുട്ടി ലാലേട്ടനെ വിളിച്ചറിയിച്ചു .

കേൾക്കാൻ വളരെ നന്മയുള്ള വാർത്തകളാണ് കൊച്ചുണ്ണി നമ്മുക്ക് സമ്മാനിക്കുന്നത് . ബി ആർ ഷെട്ടിയും കുടുംബവും ഒരു നല്ല സിനിമയുടെ മേക്കിങ് കാണുവാൻ അബുദാബി തിയറ്ററിൽ എത്തിയപ്പോൾ എന്തിരന്റെ നിർമ്മാതാവും സംവിധായകൻ ശങ്കറും ചെന്നൈയിൽ സിനിമക്കെത്തി.

publive-image

ഉദയനെന്ന താരത്തെ മലയാളിക്ക് സമ്മാനിച്ച റോഷനും , മലയാസിനിമയുടെ അഭിമാനമായ ഇരട്ട സഹോദരന്മാർ ബോബിയും സഞ്ജയും

ഇന്നിപ്പോൾ ഏറെ സന്തോഷത്തിലാണ് . അത്രയേറെ വിമർശനങ്ങളാണ് ഇവർ കേൾക്കേണ്ടിവന്നത് , അത്രയേറെ എതിർപ്പുകൾ , പിന്നിൽ നിന്നുള്ള കുത്തുകൾ അങ്ങനെയങ്ങനെ സിനിമ ഇറങ്ങിയിട്ട് വരെ അനാവശ്യ അഭിപ്രായങ്ങൾ .

publive-image

എല്ലാറ്റിനെയും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിനിമ കുതിക്കുമ്പോൾ മലയാളത്തിന്റെ കൊച്ചുണ്ണിയായ നിവിൻ പോളിയും , കേരളത്തിന്റെ മുത്തായ നമ്മുടെ ലാലേട്ടനും ഓരോരുത്തരെയും വിളിച്ചുകൊണ്ട് അഭിപ്രായങ്ങൾ തേടുകയാണ് . അവരെടുത്ത അദ്ധ്വാനത്തിന്റെ സംതൃപ്തിയടയുകാണ് .

ഒരു നല്ല സിനിമ മലയാളത്തിന് സമ്മാനിച്ച അണിയറപ്രവർത്തകക്ക് നമുക്ക് നന്ദി പറയാം , ഇനിയും കൊച്ചുണ്ണിമാരും പക്കിമാരും ഒക്കെ ഇവരിൽ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു .

mohanlal babu kayamkulam
Advertisment