Advertisment

മതിൽ പണിയ്ക്കായി മുടക്കിയ കോടികൾ ഉണ്ടായിരുന്നെങ്കിൽ എത്രയോ ഭവന രഹിതർക്കു വീടുകൾ വച്ച് നൽകാമായിരുന്നു. പകരം പ്രളയത്തിന്റെ പേരിൽ പ്രവാസിയുടെ വിയർപ്പിന്റെ അംശം സംഭരിച്ചതു കൃത്യ സമയത്തു പാവങ്ങൾക്ക് നൽകാതെ കലാപം ഉണ്ടാക്കി ജനശ്രദ്ധ മാറ്റി. വനിതാ പ്രവേശനത്തിലൂടെ വനിതാ സമൂഹം എന്ത് നേടി ? ജനങ്ങൾ എന്ത് നേടി ? സർക്കാർ എന്ത് പുരോഗമനം, നവോഥാനം , വനിതാ സംരക്ഷണം നടപ്പിലാക്കി ?

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

കേരളം 1956 നു ശേഷം കണ്ട ഏറ്റവും വലിയ രണ്ടു ദുരന്തങ്ങൾ ആണ് മഹാ പ്രളയവും,ശബരിമല വനിതാ പ്രവേശനത്തിന് ശേഷം ഉണ്ടായ അക്രമ സംഭവങ്ങളും. പ്രളയകാലത്തു അഞ്ഞൂറോളം ആളുകൾ മരണപ്പെടുകയും ആയിരങ്ങൾ ഭാവന രഹിതർ ആവുകയും ചെയ്തു.

Advertisment

പാർപ്പിടം, കൃഷി, കച്ചവട സ്ഥാനങ്ങൾ.കന്നു കാലികൾ,സ്ഥാവര ജംഗമ വസ്തുവകകൾ എല്ലാം നഷ്ട്ടപ്പെട്ട മലയാളി സഹോദരങ്ങൾ. ജാതി,  മത, രാഷ്ട്രീയ വ്യത്യാസ്സം ഇല്ലാതെ കേരളത്തിലെ ജനങ്ങൾ കൈകോർത്തു ഒന്നായ ദിനങ്ങൾ.ലോകത്തിലെ ജനങ്ങളെ മുഴുവൻ അമ്പരിപ്പിച്ചു മലയാളിയുടെ സാഹോദര്യം, കാരുണ, സഹായ മനസ്കത എന്നിവ.

publive-image

ഇന്നും പ്രളയബാധിതർ കൃത്യമായ സംരക്ഷണം ലഭിയ്ക്കാതെ ദിനങ്ങൾ തള്ളി നീക്കുന്നു.റോഡുകളും,തോടുകളും,കൃഷിസ്ഥലങ്ങളും ഇല്ലാതെ ആയിരിയ്ക്കുന്നു. എല്ലാ ജന വിഭാഗവും ഒന്നായ നിമിഷങ്ങൾ. ഡോക്ടർമാർ, നേഴ്‌സുമാർ, വിദേശികൾ, കളക്ടർമാർ, സർക്കാർ,സ്വ കാര്യ ജീവനക്കാർ, ചെറുപ്പക്കാർ, മുക്കുവർ,..അങ്ങിനെ കേരളത്തിലെ പൊതു സമൂഹം ഒന്നടങ്കം രക്ഷാ പ്രവർത്തനങ്ങൾ,പുനരധിവാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായി ഒന്നായപ്പോൾ വിദേശ മലയാളികൾ വരെ ആ സുവർണ്ണ നിമിഷത്തിൽ സന്തോഷിച്ചു.

പ്രളയം നടന്നു ദിനങ്ങൾ കഴിഞ്ഞപ്പോൾ ശബരിമല പ്രശ്നത്തിൽ ഉണ്ടായ പ്രക്ഷോഭങ്ങൾ കണ്ടു ലോകം മൂക്കത്തു വിരൽ വച്ചു. ഇത് പെരുമഴക്കാലത്തു ലോകം കണ്ട കേരള ജനത തന്നെയോ? ജാതിയുടെയും, മതത്തിന്റെയും പേരിൽ തെരുവിൽ മതിൽ തീർക്കുന്ന, പരസ്പരം പോരാടുന്ന, കട കമ്പോളങ്ങൾ തകർക്കുന്ന, ബോംബുകൾ വർഷിക്കുന്ന പ്രളയാനന്തര മലയാളി സമൂഹം.ആരാണ് ഇതിനു ഉത്തരവാദി? ഭൂരിഭാഗം വരുന്ന ഹിന്ദുക്കൾ ആണോ? അതോ മറ്റു മത വിഭാഗങ്ങൾ ആണോ?

കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന വർഗ്ഗീയ വളർച്ചയ്ക്ക് പൂർണ്ണ ഉത്തരവാദി കേരളം ഭരിക്കുന്ന കൂർമ്മ ബുദ്ധി രാക്ഷസൻ തന്നെ ആണ്. കേരളം ഇന്ന് പയറ്റിത്തെളിയുവാൻ നോക്കുന്നത് ത്രിപുര മോഡൽ രാഷ്ട്രീയം മാത്രമാണ്.

publive-image

വിവേകം ഇല്ലാത്ത ഭരണാധികാരി,മനുഷ്യന്റെ ജീവൻ എടുത്തു രാഷ്ട്രീയം വളർത്തി അധികാരം കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമം . കേരളത്തിലെ കോൺഗ്രസ്സിനെ തകർക്കുവാൻ,ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുവാൻ നടത്തുന്ന കുതന്ത്രങ്ങൾ. ഇതാണ് ശബരിമല സ്ത്രീ പ്രവേശനവും, വനിതാ മതിലും, ആർത്തവ വിളികളും , പിന്നെ ഇന്നലെ നാം കണ്ട 51 കടുംവെട്ടും.

വനിതാ പ്രവേശനത്തിന്റെ പേരിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ കോൺഗ്രസിന്റെ വോട്ടു ഭിന്നിപ്പിക്കുകയും,അത് ബിജെപി പാളയത്തിൽ എത്തിക്കുകയും ചെയ്യുക . വനിതാ മതിലിന്റെ പേരിൽ എസ് എൻ ഡി പി,കെ പി എം എസ് ,മറ്റു ന്യൂനപക്ഷങ്ങളെ ഹിന്ദു സമൂഹത്തിലെ അവർണ്ണ പക്ഷം ആക്കി തീർക്കുന്നതിന് വേണ്ടി എൻ എസ്സ് എസ്സ് ,യോഗ ക്ഷേമം എന്നിവരെ പിണക്കുക .

ഇതിലൂടെ ബഹുഭൂരിപക്ഷം വരുന്ന ഹുന്ദു ന്യൂനപക്ഷ സമുദായത്തെ ബിജെപി യുടെ ശതൃക്കൾ ആക്കി നിങ്ങൾ ഹിന്ദുക്കളിലെ അവർണ്ണർ ആണ് എന്ന് പറഞ്ഞു പഠിപ്പിച്ചു . വെള്ളാപ്പള്ളിയെ പോലുള്ളവർ അതിന്നായി നിലാവത്തു ഉറങ്ങാതെ ദിവസങ്ങൾ തള്ളി നീക്കി. ബിജെപി യിലേക്ക് പോകുന്ന ഓരോ വോട്ടും,കോൺഗ്രസിന്റെ മാത്രമാണെന്നുള്ള വസ്തുത ഉറപ്പാക്കാൻ സ്വന്തം നേതാക്കളുടെ വീടുകളിൽ ആക്രമിയ്ക്ക പ്പെട്ടു.

കേരളത്തിൽ ബിജെപി യെ വളർത്തി ഒരു പക്ഷെ ഒരു ലോകസഭയോ,വരുന്ന നിയമസഭയോ ഒന്ന് കൂടി ഇടതു മുന്നണിയ്ക്കു ഭരിയ്ക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അതിവിദൂരമല്ലാത്ത കേരളത്തിലെ എല്ലാ ഇടതു പാർട്ടി ആഫീസുകൾ വരെ താമരകോടികൾ കെട്ടി അലങ്കരിയ്ക്കുന്ന മുഹൂർത്തത്തിന് മഞ്ഞൾ കുറി വരയ്ക്കുക ആണ് പിണറായി വിജയൻ ചെയ്തത്.

publive-image

നൂലിൽ കെട്ടിയ നവോഥാനം

ഒരു ശബരിമല വിധിവരെ കേരളത്തിലെ ലിംഗ സമത്വവാദികൾ എവിടെ ആയിരുന്നു? എത്രയോ സ്ത്രീകൾ രാഷ്ട്രീയ നേതാക്കളാലും,മന്ത്രിമാരാലും പീഡിപ്പിയ്ക്കപ്പെട്ടു? എത്രയോ പേർക്ക് തൊഴിൽ നിയമനത്തിൽ വേർതിരിവ് നേരിടുന്നു? ഇതുവരെയും ഇവർക്ക് ഒരു ചെറുവിരൽ ആനക്കുവാൻ തോന്നിയോ? അതോ തുരങ്കത്തിലൂടെ ശത്രു പാളയത്തിൽ ചാരപ്പണിയ്ക്കു പോകുന്നത് പോലെ ക്ഷേത്ര ദർശനം നടത്തിയാൽ ലിംഗ സമത്വവും, നവോഥാനവും നടപ്പിൽ വരുമോ?

ജനങ്ങളെ തമ്മിൽ അകറ്റി കോടികൾ ചെലവിട്ടു മതിൽ തീർത്താൽ നവോഥാനം പുലരുമോ? ആർത്തവ കാഹളം മുഴക്കിയാൽ പെൺകുട്ടികൾ സംരക്ഷിയ്ക്ക പ്പെടുമോ ?

ആർത്തവ ആർപ്പോക്കാരുടെ അജണ്ടയിൽ സങ്കികൾക്കെതിരെ എന്ന മുദ്രാവാക്യം വായിക്കുമ്പോൾ ഒരു ചോദ്യം നിലനിൽക്കുന്നു. "മുസ്‌ലിം സമുദായത്തിൽ ആർത്തവസമയത്തു സ്ത്രീകൾക്ക് നിസ്കരിയ്ക്കാൻ അനുവാദം ഉണ്ടോ? പള്ളിയിലോ, ഇനി ആണും പെണ്ണും ഒന്നിച്ചു സന്ദർശിക്കുന്ന മക്കയിലോ, മദീനയിലോ പ്രവേശനം ഉണ്ടോ? അവർ കൃത്യമായി എഴുതി വച്ചിരിയ്ക്കുന്നു ആർത്തവ ദിനങ്ങളിൽ പള്ളി മുറ്റം, കവാടങ്ങൾ വരെ എങ്ങിനെ മറികടക്കണം എന്ന് വരെ.

അപ്പോൾ കേരളത്തിലെ ഹിന്ദു വോട്ടു ബാങ്കുകൾ വിള്ളലുണ്ടാക്കി അധികാര കസേര കാക്കുന്ന കമ്യൂണിസ്റ്റിന്റെ സ്ഥിരം പല്ലവി ആണ് കേരളം കണ്ട സംഘപരിവാർ കലാപം. ഇതൊന്നും മതിയാകാതെ 51 പേരുടെ കോടതി ആവശ്യപ്പെടാത്ത കണക്കു കാട്ടി സംഘപരിവാറിനെ വീണ്ടും ചൊടിപ്പിയ്ക്കാൻ നോക്കിയ പിണറായി തന്ത്രം അംമ്പേ പോലീസ് സേന പൊളിച്ചടുക്കി.

publive-image

കേരളത്തിലെ മതിൽ പണിയ്ക്കായി മുടക്കിയ കോടികൾ ഉണ്ടായിരുന്നു എങ്കിൽ എത്രയോ ഭാവന രഹിതർക്കു വീടുകൾ വച്ച് നൽകാമായിരുന്നു. അത് ചെയ്തില്ല എന്ന് മാത്രമല്ല പ്രളയത്തിന്റെ പേരിൽ വിദേശത്തുനിന്നു വരെ പാവപ്പെട്ടവന്റെ വിയർപ്പിന്റെ അംശം സംഭരിച്ചതു കൃത്യ സമയത്തു പാവങ്ങൾക്ക് നൽകാതെ കലാപം ഉണ്ടാക്കി ജനശ്രദ്ധ മാറ്റിയ ജനദ്രോഹ സർക്കാർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്.

ഒരു ശബരിമല വനിതാ പ്രവേശനത്തിലൂടെ കേരളത്തിൽ വനിതാ സമൂഹം എന്ത് നേടി? ജനങ്ങൾ എന്ത് നേടി? സർക്കാർ എന്ത് പുരോഗമനം, നവോഥാനം , വനിതാ സംരക്ഷണം നടപ്പിലാക്കി? ഏതെങ്കിലും ഭരണാധികാരിയ്ക്കു ഉത്തരം ഉണ്ടോ? ലിംഗ സമത്വവും എന്ന് പറഞ്ഞു ചില പോഷക സംഘടനയിലെ സ്ത്രീകളെ ഇളക്കി വിട്ടു നടത്തിയ രാഷ്ട്രീയ നാടകത്തിൽ വ്രണപ്പെട്ടതു കേരളത്തിന്റെ സഹോദര്യം ആണ്, മത മൈത്രി ആണ്.

ഇത് വല്ലതും ഈ അധികാര കൊതിയന്മാർക്കു അറിയണമോ? സംഘപരിവാർ വർഗ്ഗീയ വാദികൾ എന്ന് പറയുന്ന കമ്യൂണിസ്റ്റുകാരന്മാർ ഒന്ന് ഓർക്കുക . കേരളത്തിൽ ആദ്യം കണ്ണൂരിൽ, പിന്നീട് ആലുവ ദേശം, ചെങ്ങമനാട്, നെയ്യാറ്റിന്കര, ഇങ്ങനെ എവിടെ എല്ലാം സംഘപരിവാർ, ആർ എസ് എസ് സംഘട്ടങ്ങൾ ആദ്യകാലം മുതൽ മാർക്സിസ്റ്റ് പാർട്ടിക്കാരും ആയിട്ട് മാത്രമാണ് ഉണ്ടായിട്ടുള്ളത് .

ഒരു മതപരമായ സംഘട്ടങ്ങളും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല , ഏതു രാഷ്ട്രീയ പാർട്ടികളുടെ സംഘട്ടങ്ങളിലും ഒരു പക്ഷത്തു കമ്യൂണിസ്റ്റുകാർ മാത്രമാണ് എന്നും നിലകൊണ്ടിട്ടുള്ളത്. അക്രമ രാഷ്ട്രീയം എന്ന് വാക്കുപോലും ഉച്ചരിയ്ക്കുവാൻ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്ക്‌ ഉള്ളത്.

കേരളത്തിലെ ജനങ്ങളെ ചേർത്ത് നിറുത്തി സാമൂഹിക സാംസ്കാരിക വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിയ്ക്കേണ്ട ഭരണകൂടം രാഷ്ട്രീയക്കാർ മാത്രമായി അധഃപതിച്ചിരിയ്ക്കുന്നു. വടക്കേ ഇന്ത്യയിലെ അരാജകത്വങ്ങളെ കുറിച്ച് മുഖപത്രങ്ങളിൽ അടിച്ചു തള്ളുമ്പോൾ സ്വന്തം മുഖം ഇടയ്ക്കു കണ്ണാടിയിൽ നോക്കുന്നത് നല്ലതാണ്.

publive-image

കാരണം മൂന്നാമത് ഒരു മുന്നണി വളർത്തി താത്കാലിക ഭരണം ഉറപ്പിയ്ക്കുമ്പോൾ ഓർക്കേണ്ടത് ഇത് കേരളം ആണ് വടക്കേ ഇന്ത്യയല്ല എന്നാണ്. അനുഭവം ഗുരുവാണ്, എന്നുവച്ചാൽ കേരളം ത്രിപുരയായി മാറുവാൻ ഇനി അധികകാലം ബാക്കിയില്ല എന്ന് സ്വയം വിലയിരുത്തുക.

വനിതാ പ്രവേശനം, മതിൽ, ആർത്തവ ആർപ്പോ എന്നൊക്കെ പറഞ്ഞു പോഷക സഘടനകളെ തെരുവിൽ അണിനിരത്തുമ്പോൾ ഒരു സ്ത്രീയും സമത്വത്തിൽ എത്തിച്ചേരുന്നില്ല. എന്നാൽ ത്രിതല പഞ്ചായത്തീരാജിലൂടെ വനിതകൾ ഇന്ന് ജനാധിപത്യ രീതിയിൽ അടിത്തട്ടുമുതൽ അവരുടെ കഴിവ് തെളിയിക്കുന്നുണ്ട്. ആദ്യം പഞ്ചായത്തീ രാജിനെ എതിർത്ത നിങ്ങൾ വനിതകളുടെ ഉന്നമനത്തെ പരോക്ഷമായി എതിർത്തവർ കൂടി ആണ് തൊഴിലിടങ്ങളിൽ വനിതകൾ അവരുടെ വ്യക്തി മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്.

ഇത്രയേറെ വനിതാ സ്നേഹം ഉള്ളവർ നേഴ്‌സുമാരുടെ സമരം ഇത്രയേറെ വലിച്ചു നീട്ടുമായിരുന്നോ ? സരിതയ്ക്ക് വേണ്ടി വാദിച്ചു അധികാരത്തിൽ വന്ന നിങ്ങൾ സരിതയ്ക്ക് ലോകസഭാ സീറ്റു നൽകി കോൺഗ്രസ്സിന് എതിരെ പോരാടുമോ? ഇതൊന്നും ഇല്ല . ചിലർ അയ്യപ്പന്‍റെ  പേരിൽ തേങ്ങാ അടിയ്ക്കുന്നു, ചിലർ തേങ്ങ ഇടുന്നു. നിങ്ങളോ ഇരിയ്ക്കുന്ന തെങ്ങു മുറിയ്ക്കുന്നു. വെടക്കാക്കി തനിയ്ക്കാക്കുന്ന രാഷ്ട്രീയ കളി ജനങളുടെ ഇടയിൽ സ്പർദ്ധവളർത്തി ആകരുത് എന്ന് മാത്രം അടിവരയിടുന്നു.

mazha
Advertisment