Advertisment

പിണറായി വിജയന്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമെന്ന് കെ.സി ജോസഫ്

New Update

തിരുവനന്തപുരം: സി.എം@കാമ്പസ് എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാമ്ബസുകളിൽ നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമെന്ന് കെ.സി ജോസഫ്. സർക്കാർ ചെലവിൽ നടത്തുന്ന സംവാദ പരിപാടി നഗ്നമായ അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Advertisment

ഇടതു മുന്നണി മാനിഫെസ്റ്റോയിലേയ്ക്ക് നിർദ്ദേശങ്ങൾ ശേഖരിക്കാനാണ് കാമ്ബസുകളിൽ പരിപാടി നടത്തുന്നത്. കാലാവധി കഴിയാൻ ഒരുമാസം പോലുമില്ലാത്ത ഒരു മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന കാമ്ബസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണ്.

ആത്മാർത്ഥതയുണ്ടെങ്കിൽ അധികാരം ഏറ്റ അവസരത്തിൽ തന്നെ ഇത്തരത്തിൽ ആശയ സംവാദം നടത്തുവാനായിരുന്നു മുഖ്യമന്ത്രി തയ്യാറാകേണ്ടിയിരുന്നത്. പിൻവാതിൽ-ബന്ധു നിയമന പരമ്ബരയിലൂടെ വിദ്യാർത്ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം സന്ദർശനങ്ങൾ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.സി ജോസഫിൻറെ ഫേസ്ബുക്ക് പോസ്റ്റ്: ഇടതു മുന്നണി മാനിഫെസ്റ്റോയിലേയ്ക്ക് നിർദ്ദേശങ്ങൾ ശേഖരിക്കാൻ കാമ്ബസ്സുകളിൽ മുഖ്യമന്ത്രി സർക്കാർ ചെലവിൽ നടത്തുന്ന സംവാദ പരിപാടി നഗ്നമായ അധികാര ദുർവിനിയോഗമാണ്‌ .

കാലാവധി കഴിയാൻ ഒരുമാസം പോലുമില്ലാത്ത ഒരു മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന കാമ്ബസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ അധികാരം ഏറ്റ അവസരത്തിൽ തന്നെ ഇത്തരത്തിൽ ആശയ സംവാദം നടത്തുവാനായിരുന്നു മുഖ്യമന്ത്രി തയ്യാറാകേണ്ടിയിരുന്നത്. പിൻവാതിൽ-ബന്ധു നിയമന പരമ്ബരയിലൂടെ വിദ്യാർത്ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം സന്ദർശനങ്ങൾ മുഖം രക്ഷിക്കാനുള്ള അടവ്മാത്രമാണ്.

Advertisment