Advertisment

അരുക്കുറ്റി സ്‌കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് മടങ്ങുംവഴി നേരേ മാക്കേക്കവലയിലെ ബെന്നിയുടെ കടയിലേക്ക്; സോഡ നാരങ്ങയും കുടിച്ചു നില്‍ക്കേ ഓടിയെത്തിയവരോടെല്ലാം കുശലം പറഞ്ഞ് നാടിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്ത് കെ.സി. വേണുഗോപാല്‍; സാധാരണക്കാരില്‍ സാധാരണക്കാരനായി പതിവുപോലെ ആലപ്പുഴയുടെ ജനനായകന്‍

New Update

publive-image

Advertisment

ആലപ്പുഴ: ചേര്‍ത്തല-അരൂക്കുറ്റി റൂട്ടിലൂടെ എപ്പോഴൊക്കെ യാത്ര ചെയ്താലും തൈക്കാട്ടുശേരി മാക്കെകവലയിലെ ബെന്നിയുടെ കടയില്‍ നിന്നും സോഡ നാരങ്ങ കുടിക്കുന്ന പതിവുണ്ട് ആലപ്പുഴക്കാരുടെ സ്വന്തം കെ.സി. വേണുഗോപാല്‍ എം.പിക്ക്.

അതിനിടയില്‍ അവിടേക്ക് എത്തുന്നവരോടെല്ലാം തലക്കനമേതുമില്ലാതെ കുശലം പറഞ്ഞും നാടിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും മാത്രമേ വേണുഗോപാല്‍ മടങ്ങാറുള്ളൂ. അതുകൊണ്ട്, തന്നെ കെ.സി എന്ന രണ്ടക്ഷരത്തിന് ആലപ്പുഴക്കാരുടെ ഹൃദയത്തിലാണ് സ്ഥാനവും.

publive-image

ഇക്കുറിയും വേണുഗോപാല്‍ പതിവു തെറ്റിച്ചില്ല. ഇത്തവണ അരുക്കുറ്റി സ്‌കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് മാക്കേക്കവലയിലെ ബെന്നിയുടെ കടയിലേക്ക് ആലപ്പുഴയുടെ ജനനായകന്‍ എത്തിയത്.

പതിവുപോലെ, പ്രിയനേതാവിനെ കാണാനും സംസാരിക്കാനും ഓടിയെത്തിയത് നിരവധി പേര്‍. ഓരോരുത്തര്‍ക്കും പറയാനുള്ളത് അവരിലൊരാളായി നിന്ന് കേട്ടതിന് ശേഷം മാത്രമായിരുന്നു വേണുഗോപാലിന്റെ മടക്കം.

publive-image

Advertisment