Advertisment

ഗ്രൂപ്പു മാനേജർമാർ പഴയ പടക്കുതിരകൾക്കായി വാദിച്ചപ്പോൾ തലമുറ മാറ്റത്തിന് വാദിച്ചത് ഹൈക്കമാൻഡിൻ്റെ വിശ്വസ്തൻ കെ സി വേണുഗോപാൽ തന്നെ ! സ്ഥാനാർത്ഥി പട്ടിക വന്നതോടെ മുതിർന്ന നേതാക്കൾക്ക് പൊള്ളി. പുതുമുഖങ്ങളും വനിതകളുമുള്ള പട്ടിക ചർച്ചയാകരുതെന്ന് നിർബന്ധം ചില നേതാക്കൾക്ക്. കെ സി വേണുഗോപാലിനെ ആക്രമിക്കാൻ ചില ഗ്രൂപ്പുകാർ വിജയ സാധ്യതയുള്ളവരെ തോൽപ്പിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ ! ഹൈക്കമാൻഡിനെയും കെ സി വേണുഗോപാലിനെയും ആക്രമിക്കുന്നവർക്ക് പ്രവർത്തകരുടെ മറുപടി

New Update

തിരുവനന്തപുരം: കോൺഗ്രസിൻ്റെ ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ 55 ശതമാനവും പുതുമുഖങ്ങൾ നിറഞ്ഞതിന് പിന്നിൽ ഹൈക്കമാൻഡിലെ മലയാളി സാന്നിധ്യം തന്നെ. എ, ഐ ഗ്രൂപ്പുകൾ തങ്ങളുടെ പഴയ പടക്കുതിരകൾക്ക് ഒപ്പം തന്നെ നിന്നപ്പോൾ യുവാക്കൾക്കും വനിതകൾക്കും വേണ്ടി ഹൈക്കമാൻഡിൽ സ്വാധീനം ചെലുത്തിയത് ഈ നേതാവു തന്നെ. കോൺഗ്രസ് രാഷ്ട്രീയത്തിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉൾക്കൊണ്ട് ജനവികാരം മാനിക്കുന്ന നേതാവ് കെ സി വേണുഗോപാൽ തന്നെയാണ്.

Advertisment

publive-image

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായ് ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായ് പടച്ചുവിടുന്ന ചര്‍ച്ചകളൾ ഇപ്പോഴും സജീവമാണ്. സമീപകാല ചരിത്രത്തില്‍ ആദ്യമായ് ഇത്രയും മെച്ചപ്പെട്ട ഒരു സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ മെറിറ്റിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍ച്ച നടത്തേണ്ടതിന് പകരം ചില പ്രാദേശിക സ്വരങ്ങളെ പര്‍വതീകരിക്കുന്ന രീതിയാണ് ചില നേതാക്കളും ചില താൽപ്പര്യങ്ങളുള്ള മാധ്യമങ്ങളും നടത്തുന്നത്.

തലമുറ മാറ്റത്തിന്റെ കാഹളമുയര്‍ത്തി, 55 ശതമാനം പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. വനിതകള്‍, യുവാക്കള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാ വിധ ജനവിഭാഗത്തിന്റെയും പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

നീണ്ട മൂന്ന് മാസക്കാലം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നേരിട്ടു നടത്തിയ വിലയിരുത്തലിന്റെയും റിപ്പോര്‍ട്ടുകളുടെയും അഭിപ്രായസ്വരൂപണത്തിന്റെയും അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.

ബൂത്ത് കമ്മിറ്റി മുതല്‍ ഇത്തരത്തില്‍ പഠനം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും വിജയസാധ്യതയും മാനദണ്ഡമാക്കി. ഇതല്ലാതെ മറ്റൊരു മാനദണ്ഡവും ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഭരണത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിന് മികച്ച വിജയം ഉണ്ടാക്കാനുതകുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥികളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വിലയിരുത്തുന്നത്.

എന്നാൽ ഇതിന്റെയെല്ലാം ശോഭ കെടുത്തുക എന്ന സ്ഥാപിത ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങള്‍ നിരന്തരം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. എല്ലാക്കാലത്തും കോണ്‍ഗ്രസ് പോലൊരു വലിയ പ്രസ്ഥാനത്തില്‍ അര്‍ഹരായ അനേകം നേതാക്കള്‍ പുറത്തുണ്ട്. അവര്‍ക്ക് മറ്റൊരവസരവും പ്രസ്ഥാനത്തില്‍ പരിഗണനയും ലഭിക്കുമെന്നും തീര്‍ച്ചയാണെന്നിരിക്കെ മറ്റു ചർച്ചകൾ നടത്തുന്നത് ഗൂഢോദ്ദേശ്യം വച്ചാണെന്ന് വ്യക്തം.

സ്ഥാനാര്‍ത്ഥി പട്ടികയുടെ പേരില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഹൈക്കമാന്റിന്റെ ഭാഗത്തു നിന്ന് ഒരു നേതാവും ഒരുപേരും നിര്‍ദ്ദേശിച്ചിട്ടില്ല. ഓരോ സീറ്റിനെ സംബന്ധിച്ചും നിരവധി തവണ ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഇവിടെയാണ് സ്ഥാനാർത്ഥി പട്ടികയിലെ ചില പേരുകളുടെ താരതമ്യം പ്രസക്തമാകുന്നത്. തൃപ്പൂണിത്തുറയും ആറൻമുളയുമൊക്കെ പുതു പേരുകൾക്ക് പകരം സ്ഥിരം മുഖങ്ങൾ സ്ഥാനം പിടിച്ചപ്പോൾ മറ്റു സ്ഥലങ്ങളിൽ വന്ന ചെറുപ്പക്കാരുടെ പേരുകൾ മറന്നുകൂട. കായംകുളത്ത് അരിതാ ബാബുവിൽ തുടങ്ങി ആ പട്ടിക അങ്ങനെ നീളുന്നു.

തലമുറ മാറ്റത്തിൻ്റെ പേരിൽ പഴയ നേതാക്കൾ പണ്ട് വീരസ്യം കൊണ്ടപ്പോൾ അതു ഏറ്റുപാടിയവർ ഇന്ന് ഇതിൽ വിമർശിക്കുന്നത് ഒന്നുകൊണ്ട് മാത്രം. അതിനെ വിശേഷിപ്പിക്കാൻ അസൂയ എന്ന പദം മാത്രം.

kc venugopal
Advertisment