Advertisment

നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണ്‌ , കോൺ​ഗ്രസിന്റേതല്ല ;  മോദിയെ അനുകൂലിച്ചു കൊണ്ടുള്ള കോൺ​ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തളളി കെസി വേണുഗോപാല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള കോൺ​ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺ​ഗ്രസിന്റേതല്ലെന്നും വേണു​ഗോപാൽ പറഞ്ഞു.

Advertisment

publive-image

നരേന്ദ്ര മോദിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകൽ അല്ല കോൺഗ്രസിന്റെ പണിയെന്നും സർക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വേണു​ഗോപാൽ അറിയിച്ചു.

എന്നാൽ നിലവിലെ സാമ്പത്തിക തകർച്ച അടക്കമുള്ളത് കൂടി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment