Advertisment

മദ്യത്തിനെതിരെ വലിയ വാഗ്ദാനങ്ങൾ നൽകിയവർ അധികാരത്തിൽ എത്തിയപ്പോൾ എല്ലാം മറന്നു ; സർക്കാരിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: മദ്യത്തിനെതിരെ വലിയ വാഗ്ദാനങ്ങൾ നൽകിയ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ എല്ലാം മറന്നെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ . സർക്കാരിനെതിരെ ശക്തമായി പട പൊരുതണമെന്നും റെമജിയോസ് ആവശ്യപ്പെട്ടു.

Advertisment

publive-image

സംസ്ഥാന സർക്കാരിന്റെ മദ്യവർജനം എവിടെ വരെയായെന്ന് വ്യക്തമാക്കണം,മുന്നണികളുടെ പ്രകടന പത്രികയിൽ മദ്യഉപഭോഗത്തിനെതിരെ ഒരു വരിയെങ്കിലും ഉണ്ടാകണം.

നിലവിൽ സംസ്ഥാനത്ത് മദ്യം ഒഴുകുന്ന സാഹചര്യമാണുള്ളത്. മദ്യനിരോധനത്തിനായുള്ള പോരാട്ടം തുടരുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാൻ റെമിജിയോസ് ഇഞ്ചനാനിയിൽ വിശദമാക്കി.

Advertisment