Advertisment

തലശ്ശേരി അതിരൂപതക്ക് കെസിബിസി പുരസ്കാരം

New Update

publive-image

Advertisment

കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍റെ

ബിഷപ് മാക്കീല്‍ സംസ്ഥാന അവാര്‍ഡിന് തലശ്ശേരി അതിരൂപത അര്‍ഹമായി. കോവിഡ്

കാലഘട്ടത്തിലും വളരെ വൈവിധ്യമാര്‍ന്ന, സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് അതിരൂപത

കാഴ്ചവച്ചത്. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡ്

നിശ്ചയിച്ചത്. മാര്‍ച്ച് 20 ന് പാലാരിവട്ടം പിഒസിയില്‍ ചേരുന്ന വാര്‍ഷിക സമ്മേളനത്തില്‍

അവാര്‍ഡ് വിതരണം ചെയ്യും.

കേരള കത്തോലിക്കാസഭ, മാര്‍ച്ച് 14 മദ്യവിരുദ്ധ ഞായര്‍ ആയി ആചരിക്കും. അന്നേദിവസം കേരളത്തിലെ സിറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ മൂവായിരത്തിലേറെ ഇടവകകളില്‍ ദിവ്യബലി മധ്യേ കെസിബിസിയുടെ ഇടയലേഖനം വായിക്കും. വിവിധ രൂപതകളില്‍ വിപുലമായ പരിപാടികള്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

ഒരുതുള്ളി മദ്യംപോലും കൂടുതല്‍ നല്‍കില്ലെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 'ഉറപ്പാണ് മദ്യമൊഴുക്കുക തന്നെ

ചെയ്യുമെന്ന്' യോഗം വിലയിരുത്തി. 25 ല്‍ താഴെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം

പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ എല്ലാ ബാറുകളും തുറന്നുകൊടുത്തും പുതിയവ

അനുവദിച്ചും ബാറുകളുടെ എണ്ണം 624 ആക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്.

ഇടതുസര്‍ക്കാരിന്‍റെ മദ്യനയം ശുദ്ധ തട്ടിപ്പായിരുന്നു. മുന്നണികള്‍ അവരുടെ മദ്യനയം

പ്രകടനപത്രികയിലൂടെ പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പിഒസിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കല്‍, ഭാരവാഹികളായ അഡ്വ.ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ആന്‍റണി ജേക്കബ് ചാവറ, ജോസ് ചെമ്പിശ്ശേരി, സിസ്റ്റര്‍ റോസ്മിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

kochi news kcbc
Advertisment