Advertisment

കുടുംബ വര്‍ഷാചരണവും പ്രേഷിത പ്രാര്‍ത്ഥനാ യാത്രയും ഇന്ന് കണ്ണമാലിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: കത്തോലിക്ക സഭ ആചരിക്കുന്ന ആഗോള കുടുംബ വര്‍ഷാചാരണത്തിന്‍റെ സംസ്ഥാന തല പ്രഖ്യാപനവും ആഘോഷങ്ങളും ഇന്ന് കണ്ണമാലി വിശുദ്ധ ഔസെപ്പിതാവിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കുന്നു. കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നാണ് പൊതു സമ്മേളനം.

Advertisment

കൊച്ചി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍ കുടുംബവര്‍ഷ പ്രഖ്യാപനം നടത്തിയശേഷം മാര്‍ച്ച് 19 മുതല്‍ 25 വരെ നടക്കുന്ന പ്രെലൈഫ് വാരാചരണത്തിന്‍റെയും പ്രേഷിത പ്രാര്‍ത്ഥനാ വാരത്തിന്‍റെയും ഉത്ഘാടനം നിര്‍വഹിക്കും. കൊച്ചി, ആലപ്പുഴ, വരാപ്പുഴ, എറണാകുളം-അങ്കമാലി അതിരൂപതകള്‍, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം മാര്‍ച്ച് 25-ന് ആശിര്‍ഭവനില്‍ നടക്കുന്ന പ്രൊലൈഫ് ദിനാഘോഷ വേദിയില്‍ എത്തിച്ചേരും.

വിവാഹം, ജീവന്‍ ദൈവദാനം, ദൈവവിളി, ദമ്പതികള്‍, ദൈവകരം, കുടുംബം ജീവന്‍റെ തിരുകൂടാരം തുടങ്ങിയ വിഷയങ്ങള്‍ പ്രൊലൈഫ് വാരത്തില്‍ വിചിന്തനം നടത്തും. കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി, കണ്ണമാലി തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ മോണ്‍സിഞ്ഞോര്‍ ആന്‍റണി തച്ചാറ, പ്രസിഡന്‍റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, ഫാ. സിബിച്ചന്‍ ചെറുതിയില്‍, ഉമ്മച്ചന്‍ ചക്കുപുരയ്ക്കല്‍, ജോണ്‍സന്‍ സി അബ്രഹാം, മാര്‍ട്ടിന്‍ ന്യൂനസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, ലിസാ തോമസ്, ജെയിംസ് ആഴ്ച്ചങ്ങാടന്‍, ടാബി ജോര്‍ജ്, ജൂഡ്സണ്‍ എം എക്സ് തുടങ്ങിയവര്‍ പ്രസംഗിക്കും.

"ജീവന്‍റെ സുവിശേഷം കുടുംബങ്ങളില്‍ സജീവമാകുന്നു, ജീവന്‍റെ സംരക്ഷണം കുടുംബങ്ങളില്‍ സന്തോഷവും സമാധാനവും സൃഷ്ടിക്കുന്നു"-എന്നതാണ് ഈ വര്‍ഷത്തെ മുഖ്യദര്‍ശനം. ഗര്‍ഭഛിദ്ര ഭേദഗതി ബില്‍ ലോകസഭയും രാജ്യസഭയും പാസ്സാക്കിയതില്‍ പ്രൊലൈഫ് സമിതി ശക്തമായി പ്രധിഷേധിച്ചു. രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കരുതെന്നു അഭ്യര്‍ത്ഥിച്ച് കെസിബിസി പ്രൊലൈഫ് സമിതി നിവേദനം നല്‍കും. (വിശദവിവരങ്ങള്‍ക്ക് ബന്ധപ്പടുക: 9995028229, 9895151472, 9447576713, E: kcbcfamilycommission @gmail.com, W: kcbcfamilycommission.org)

kochi news
Advertisment