Advertisment

കെസിവൈഎം 'കർഷക സംരക്ഷണദിനം' നാളെ

author-image
vincent nellikunnel
Updated On
New Update

publive-image

Advertisment

കൊച്ചി: കാർഷിക മേഖലയെ കർഷകരിൽ നിന്ന് കോർപ്പറേറ്റ് മുതലാളിമാർക്ക് തീറെഴുതുന്ന കർഷക നിയമങ്ങൾ പിൻവലിക്കുക,കർഷക നിയമത്തിൽ വന്നിരിക്കുന്ന ന്യുനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെസിവൈഎം സംസ്ഥാനസമിതി നാളെ കർഷക സംരക്ഷണദിനം ആചരിക്കുന്നു.

രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോപങ്ങൾക്ക് ഐക്യദാർഠ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 32 കെസിവൈഎം രൂപതാ കാര്യാലയങ്ങളിലും യൂണിറ്റുകളിലും സമര-പ്രതിഷേധ പരിപാടികൾ നടത്തപ്പെടുമെന്നു കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു അറിയിച്ചു.

സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള നില്പ് സമരം രാവിലെ 10 മണിക്ക് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വച്ച് നടക്കും. എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം നിർവ്വഹിക്കും.

സംസ്ഥാന ഭാരവാഹികളായ ക്രിസ്റ്റി ചക്കാലക്കൽ, ജെയ്സൺ ചക്കേടത്ത്, ലിമിന ജോർജ്, അനൂപ് പുന്നപ്പുഴ, സിബിൻ സാമുവേൽ, ഡെനിയ സിസി ജയൻ, അബിനി പോൾ, ലിജീഷ് മാർട്ടിൻ, ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, സിസ്റ്റർ റോസ് മെറിൻ എസ് ഡി തുടങ്ങിയവർ സംസാരിച്ചു.

kcym
Advertisment