ശബരിമലയില്‍ പോകണമെന്നുള്ളവര്‍ പോകട്ടെ; പോകാത്തവര്‍ പോകണ്ടാ ;ഇന്ദു മല്‍ഹോത്രയുടേത് അവരുടെ കാഴ്ചപ്പാടാകാമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതിയിലെ ഭൂരിപക്ഷ വിധിക്കൊപ്പമാണ് താനെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ശബരിമലയില്‍ പോകണമെന്നുള്ളവര്‍ പോകട്ടെയെന്നും പോകാത്തവര്‍ പോകണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദു മല്‍ഹോത്രയുടേത് അവരുടെ കാഴ്ചപ്പാടാകാമെന്നും കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകവേ അദ്ദേഹം പറഞ്ഞു.

×