Advertisment

ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രി വിഎസ് സുനിൽകുമാർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു: ഈ മാസം 15 ന് നടന്ന കൊവിഡ് പ്രതിരോധ യോഗത്തിൽ ആരോ​ഗ്യപ്രവർത്തക പങ്കെടുത്തിരുന്നു ‌

New Update

തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനിൽകുമാർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി സ്വയം കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.

Advertisment

publive-image

എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്ന അദ്ദേഹവും കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും ഈ മാസം 15 ന് നടന്ന യോഗത്തിൽ ഒരുമിച്ചുണ്ടായിരുന്നു.

തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിലാണ് മന്ത്രി കഴിഞ്ഞ 15 ന് യോഗം വിളിച്ചത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായിരുന്നു യോഗം. ഈ യോഗത്തിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരിയും പങ്കെടുത്തത്.

താനിപ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിലാണെന്നും തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനിൽ പ്രവേശിച്ചെന്നും മന്ത്രി വിശദീകരിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ ബോർഡ് നൽകുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment