Advertisment

സുഗതകുമാരി ടീച്ചറുടെ നിര്യാണത്തില്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അനുശോചിച്ചു

New Update

publive-image

Advertisment

കൊച്ചി: ഹൃദയത്തിന്‍റെ ആര്‍ദ്രമുദ്രകള്‍ പതിച്ച് മലയാളത്തിന്‍റെ മന:സ്സാക്ഷിയെ പുനര്‍നിര്‍വചിച്ച കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തില്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതിസംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അനുശോചിച്ചു.

കവയിത്രി, സാമൂഹ്യ-സാംസ്കാരിക-പരിസ്ഥിതി പ്രവര്‍ത്തക എന്നീ തലങ്ങളിലും ലഹരിവിരുദ്ധ പോരാട്ടങ്ങളിലും സജീവ സാന്നിദ്ധ്യവും പ്രചോദന വുമായിരുന്നു ടീച്ചര്‍. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയവര്‍ക്ക് അവര്‍ അഭയവും ഒരുക്കിയിരുന്നു.

തൂലികകൊണ്ടും കര്‍മ്മം കൊണ്ടും മലയാളക്കരയെ ഒരുപാട് സ്നേഹിച്ച ടീച്ചര്‍ക്ക് കേരളത്തിലെ മുഴുവന്‍ മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ പേരിലും പ്രണാമംഅര്‍പ്പിക്കുന്നു; അനുശോചിക്കുന്നു.

കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അനുശോചന പ്രമേയംഅവതരിപ്പിച്ചു. പി.എച്ച് ഷാജഹാന്‍, പ്രൊഫ.കെ.കെ കൃഷ്ണന്‍, ഡോ. തങ്കം ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

 

kochi news
Advertisment