Advertisment

എടികെയ്ക്കെതിരെ സമനില പിടിച്ച് ബ്ലാസ്റ്റേഴ്സ്; ഓരോ ഗോൾ വീതം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഐഎസ്എല്ലിൽ എടികെയ്ക്കെതിരെ സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുടീമും ഓരോ ഗോൾ വീതം നേടി. 85-മിനിറ്റിൽ എഡു ഗാർസിയയിലൂടെ എടികെ മുന്നിലെത്തിയെങ്കിൽ രണ്ട് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കുകയായിരുന്നു. പോപ്ലാട്നിക്കാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്. പുതിയ പരിശീലകൻ നെലോ വിൻഗാദയുടെ കീഴിൽ ഇറങ്ങിയ മഞ്ഞപ്പട മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്.

ചെന്നൈയിലേയ്ക്ക് കൂടുമാറിയ സി.കെ വിനീതിന് പകരം മുന്നേറ്റനിരയിൽ ഇടംപിടിച്ച മലയാളി താരം കെ.പ്രശാന്തിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. അതേ സമയം കണ്ണൂരുകാരൻ സഹൽ അബ്ദുൾ സമദ് മധ്യനിരയിൽ മികച്ച നീക്കങ്ങൾ നടത്തി. സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 10 പോയിന്റുമായി എട്ടാം സ്ഥാനത്തു തന്നെയാണ്.

എടികെയ്ക്കെതിരായ ആദ്യപാദത്തിലെ ജയം മാത്രമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ ഉള്ളത്. പ്ലേ ഓഫ് പ്രതീക്ഷയുമായി ഇറങ്ങിയ എടികെയ്ക്ക് ബ്ലാസ്‌റ്റേഴ്സിനെതിരായ സമനില തിരിച്ചടിയായി.

Advertisment