Advertisment

കേരള ബജറ്റില്‍ ഗാനഗന്ധര്‍വ്വന് ആദരം ...യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

New Update

തിരുവനന്തപുരം:കേരള ബജറ്റില്‍ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസിന് ആദരം നല്‍കി . ബജറ്റില്‍ പ്രത്യേക പ്രഖ്യാപനമായി യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

Advertisment

publive-image

ഇതിനായി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അഞ്ച് കോടി രൂപ വിലയിരുത്തി.

അതോടൊപ്പം ലളിതകലാ അക്കാദമിക്ക് 7 കോടി, ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ പൈതൃക സ്മാരകം പണിയാന്‍ മൂന്ന് കോടിയും വകയിരുത്തി.

kerala budget thomas isac
Advertisment