Advertisment

കേരളക്ലബ്ബിന്റെ "നാദകൈരളി" നവ്യാനുഭവമായി

New Update

ഡിട്രോയിറ്റ്: ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന് കേരളക്ലബ്ബ് സംഘടിപ്പിച്ച "നാദകൈരളി" എന്ന സംഗീത പരിപാടി പുതിയ സംഗീത അനുഭവം തന്നെ ശ്രോതാക്കൾക്ക് സമ്മാനിച്ചു. സൂം സംവിധാനത്തിലൂടെ തികഞ്ഞ സാങ്കേതിക മികവോടെയും ക്രമീകരണത്തോടെയും നടത്തപ്പെട്ട ഈ സംഗീത പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്.

Advertisment

publive-image

കോവിഡ് കാലത്ത്‌ സൂമിലൂടെ നടത്തപ്പെട്ട പരുപാടിയിൽ ഏറ്റവും മികച്ച നിലവാരം പുലർത്തിയ പരിപാടിയെന്ന പ്രശംസയും നേടുവാൻ സാധിച്ചു. മുഖ്യാതിഥിയായി എത്തിയ ഡോക്ടർ ശശി തരൂർ എംപി കേരളൈറ്റ് ഡിജിറ്റൽ പതിപ്പിൻറെ പ്രകാശനം നിർവ്വഹിക്കുകയും ഒപ്പം ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന് ആധുനിക സംവിധാനത്തിലൂടെ ഇപ്രകാരം ഒരു വേദി ഒരുക്കിയ കേരളക്ലബിനെ അഭിനന്ദിക്കുകയും ചെയ്തു.

publive-image

കേരള ക്ലബ് ബിഓറ്റി ചെയർമാൻ സുനിൽ നൈനാൻ, കേരളൈറ്റ് ചീഫ് എഡിറ്റർ ബിന്ദു പണിക്കർ, ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ, ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, മലയാളി ഹെല്പ് ലൈൻ ഫോറം നാഷണൽ ചെയർമാൻ അനിയൻ ജോർജ്, എ കെ എം ജി പ്രസിഡന്റ് ഡോക്ടർ ഉഷാ മോഹൻദാസ്, ആഗ്നസ് തെരടി-നൈന, മിഷിഗൺ നേഴ്സസ് അസ്സോസിയേഷൻ പ്രസിഡന്റ് സരജ ശാമുവേൽ, രാഹുൽ പ്രഭാകർ എന്നിവർ ആശംസകൾ നേരുകയും കേരളക്ലബ് പ്രസിഡൻറ് അജയ് അലക്സ് സ്വാഗതവും സെക്രട്ടറി ആശാ മനോഹർ നന്ദിയും രേഖപ്പെടുത്തി. തുടർന്നു പ്രമുഖരായ ഗായകർ പ്രദീപ് സോമസുന്ദരം, പൂർണാ ഏബ്രഹാം, ഡോക്ടർ സാം കടമ്മനിട്ട, രചിതാ രാമദാസ്, ഷൈജു അയർലണ്ട്, മുരളി രാമനാഥൻ, സതീഷ് മടമ്പത്, ബിനി പണിക്കർ എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

https://www.keralaclub.org/ekeralite/2020/2020_06/index.html

 

https://www.facebook.com/watch/?v=1779020292222301

kerala club
Advertisment