Advertisment

യുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി; ഇടതുമുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കും; പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയില്ലാത്ത സർക്കാരാണ്; മുന്നണിക്ക് സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാണെന്ന് ബാലകൃഷ്ണപിള്ള

New Update

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി എല്‍ഡ‍ിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയും എംഎല്‍എ കെബി ഗഷേണ് കുമാറും. കൊല്ലത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫ് വിടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളില്‍ വസ്തുതയില്ലെന്ന് ഇരുവരും വ്യക്തമാക്കിയത്.

Advertisment

publive-image

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുക്കുന്നുതോടെ കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് മടങ്ങാന്‍ തയ്യാറാവുന്നുവെന്നും ഇതിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് കെബി ഗണേഷ് കുമാര്‍ തുടക്കം കുറിച്ചെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളുകയാണ് ഇരുവരും.

യുഡിഎഫിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല. താന്‍ തന്‍റെ പാര്‍ട്ടിയും എല്‍ഡിഎഫില്‍ പൂര്‍ണ്ണ സംതൃപ്തരാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. യുഡിഎഫുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഡാലോചനയുടെ ഭാഗമാണെന്ന് മകനും എംഎല്‍എയുമായി ഗണേഷ് കുമാറും അറിയിച്ചു.

അഴിമതിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് യുഡിഎഫ് വിടാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് കേരള കോണ്‍ഗ്രസ് ബിയുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. കൊറോണ വൈറസ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയില്ലാത്ത സർക്കാരാണ്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനക്ഷേമ വികസന പധതികൾ നടപ്പാക്കിയ സർക്കാരാണ് എൽഡിഎഫിന്റേത്. അതുകൊണ്ടു തന്നെ മുന്നണിക്ക് സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

r balakrishnapilla ganesh kumar
Advertisment