Advertisment

ചിഹ്ന, പാർട്ടി കേസിലെ തോൽവിക്ക് പിന്നാലെ ജോസഫിന് ചെണ്ടയും പോയി ! ജോസഫും സ്ഥാനാർത്ഥികളും രജിസ്ട്രേഷനുള്ള ഒരു പാർട്ടിയിൽ ചേരുന്നു ! പ്രഖ്യാപനം മറ്റന്നാൾ; വലിയ ആൾബലമില്ലാത്ത, രജിസ്ട്രേഷനുള്ള ചെറു പാർട്ടി തേടി ജോസഫ് വിഭാഗം ! ജോസഫിൻ്റെ തീരുമാനം എല്ലാ സ്ഥാനാർത്ഥികൾക്കും ഒറ്റ ചിഹ്നം കിട്ടാൻ; സ്വതന്ത്രരായി വിജയിച്ചാൽ കൂറു മാറുമോയെന്നും ജോസഫിന് ഭയം. വിപ്പു ബാധകമാകാൻ പാർട്ടി വേണമെന്ന് ജോസഫ്. ചെണ്ട ചിഹ്നം ജോസഫിന് കിട്ടില്ല ! കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ചെണ്ടയില്ലാത്തതും ജോസഫിന് തിരിച്ചടി !

New Update

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറു പാർട്ടിയിൽ ലയിക്കാൻ ഒരുങ്ങുന്നു. സ്ഥാനാർഥികൾക്ക് എല്ലാം ഒറ്റചിഹ്നം തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജോസഫ് ഗ്രൂപ്പിന്‍റെ പുതിയ നീക്കം.

Advertisment

publive-image

വ്യാഴാഴ്ച്ച ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. അധികം ആളില്ലാത്ത ഒരു പാർട്ടിയിലാകും ജോസഫ് വിഭാഗത്തിലെ നേതാക്കൾ ചേരുക.

രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടത്തിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെയാണ് ജോസഫ് ഗ്രൂപ്പ് പുതിയ നീക്കം ആരംഭിച്ചത്. നിലവിലെ സാഹചര്യത്തിൽ ജോസഫ് ഗ്രൂപ്പിലെ പത്ത് സ്ഥാനാർഥികളെയും സ്വതന്ത്ര സ്ഥാനാർഥികളായാണ് ഇലക്ഷൻ കമ്മീഷൻ പരിഗണിക്കുക.

അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരേ ചിഹ്നം ലഭിക്കാൻ സാധ്യത കുറവാണ്. തെരഞ്ഞെടുപ്പ് തിയതി അടുത്തതിനാൽ അതിന് മുൻപ് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള സമയവും ലഭിക്കില്ല.

ഈ പ്രശ്നങ്ങൾ സാങ്കേതികമായി മറികടക്കാൻ വേണ്ടിയാണ് വലിയ ആൾബലമില്ലാത്ത, രജിസ്ട്രേഷനുള്ള ചെറു പാർട്ടിയിൽ ജോസഫ് വിഭാഗം ചേരുന്നത്. ചെറു പാർട്ടിയുടെ പേര് പിന്നീട് മാറ്റും.

എന്നാൽ ഏത്‌ പാർട്ടിയിലാണ് ചേരുന്നതെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടില്ല. അതേ സമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പട്ടികയിൽ ചെണ്ട ചിഹ്നം ഇല്ലാത്തതിനാൽ മറ്റേതെങ്കിലും ഒരു ചിഹ്നമായിരിക്കും പാർട്ടി ആവശ്യപ്പെടുക.

രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതിനായുള്ള ചർച്ചകൾ ജോസഫ് വിഭാഗം ഊർജിതമാക്കിയിട്ടുണ്ട്.

kerala congress joseph
Advertisment