Advertisment

ഒടുവിൽ ജോസഫിന് പാർട്ടിയും ചിഹ്നവുമാകുന്നു ! ബ്രായ്ക്കറ്റില്ലാത്ത കേരള കോൺഗ്രസ് ഇനി ജോസഫിന് ഒപ്പം ! പി സി തോമസ്- പി ജെ ജോസഫ് ലയനം നാളെ. ജോസഫ് പാർട്ടി ചെയർമാൻ. പി സി തോമസിന് വർക്കിങ് ചെയർമാൻ പദവി. മറ്റു പദവികളിൽ തീരുമാനം പിന്നീട്. അനിഷ്ടമുണ്ടെങ്കിലും എല്ലാം സഹിച്ച് മോൻസും ഫ്രാൻസിസ് ജോർജും ജോണി നെല്ലൂരും ! ജോസഫിൻ്റെ പത്തു സ്ഥാനാർത്ഥികൾക്കും കേരളാ കോൺഗ്രസിൻ്റെ ചിഹ്നം

New Update

publive-image

Advertisment

കോട്ടയം: കേരളാ കോൺഗ്രസ് പി സി തോമസ് വിഭാഗത്തിൽ ലയിക്കാനൊരുങ്ങി പിജെ ജോസഫ്. നാളെ 11 മണിക്ക് ലയനസമ്മേളനം നടക്കും. ഇതോടെ ബ്രായ്ക്കറ്റില്ലാത്ത കേരള കോൺഗ്രസിൻ്റെ ഭാഗമായി ജോസഫ് വിഭാഗം മാറും.

ലയിക്കുന്ന പി ജെ ജോസഫ് പാർട്ടി ചെയർമാനാകും. പി സി തോമസാകും പാർട്ടിയുടെ വർക്കിങ് ചെയർമാൻ. ബാക്കിയുള്ള പദവികൾ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പിൽ ചിഹ്നവും പാർട്ടിയുമില്ലാതെ കടുത്ത പ്രതിസന്ധിയിലായിരുന്ന ജോസഫിന് വലിയ ആശ്വാസമാണ് ലയനം. ഇന്നു രാവിലെയാണ് ഇരു വിഭാഗവും തമ്മിൽ ലയിക്കാൻ തീരുമാനിച്ചത്. നിലവിൽ എൻ ഡി എയിലായിരുന്ന പിസി തോമസ് മുന്നണി വിട്ട് യുഡിഎഫിൻ്റെ ഭാഗമാകും.

കേരളാ കോൺഗ്രസിൻ്റെ ചിഹ്നത്തിലാകും ജോസഫിൻ്റെ 10 സ്ഥാനാർത്ഥികളും മത്സരിക്കുക. സ്വതന്ത്രരായി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിൽ കടുത്ത വിഷമത്തിലായിരുന്നു ജോസഫ്. വിപ്പ് ബാധകമാതെ വരുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും ജോസഫിനുണ്ടായിരുന്നു.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിച്ചത് ചെണ്ട ചിഹ്നത്തിലായിരുന്നു. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചെണ്ട ചിഹ്നമല്ലാത്തതിനാൽ അതും ലഭിക്കില്ലായിരുന്നു.

Advertisment