Advertisment

കേരള കോണ്‍ഗ്രസ് തര്‍ക്കം: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച ഉത്തരവിന് സ്‌റ്റേ, ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത് ഒരു മാസത്തേക്ക്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപെടല്‍. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്ക് ആണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത് . വിഷയത്തില്‍ പിജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Advertisment

publive-image

വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ് ജോസഫ് ഹര്‍ജി നല്‍കിയത്.  കെഎം മാണിയുടെ മരണത്തെത്തുടര്‍ന്ന് യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണ് രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.

നേരത്തെ ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍നിന്നു തടയാന്‍ കോടതി വിധിയിലൂടെ ജോസഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടില ചിഹ്നം ജോസിനു നല്‍കിയതോടെ ബലാബലത്തില്‍ ജോസഫ് പിന്നിലായി. തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

high court
Advertisment