Advertisment

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 1234 പേർ രോഗമുക്തി നേടി: 971 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ഏഴ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്ന 66 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 13 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

Advertisment