Advertisment

സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നു: എറണാകുളത്ത് സ്ഥിതി രൂക്ഷം: ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വര്‍ധന

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ കോവിഡ് നിരക്കുയരുന്നു. വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കോവിഡ് നിരക്കുയരുന്നതായിട്ടാണ് ആരോഗ്യവകുപ്പിൻറെ റിപ്പോർട്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയർന്ന പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന എറണാകുളത്ത് സ്ഥിതി രൂക്ഷമാണ്.

Advertisment

publive-image

കോവിഡ് കണക്കുകൾ കുറഞ്ഞു നിന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ ആഴ്ചകളിൽ ആശങ്കയുയർത്തി നിരക്കുയരുന്നത്.

വയനാട്ടിലാണ് ഇപ്പോൾ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്ബോൾ 12 ലേറെപ്പേർ പോസിറ്റീവ്.

പത്തനംതിട്ടയിൽ 11.6 ആണ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്. കൂടാതെ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും രോഗികളുടെ എണ്ണം കൂടി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരിൽ 345 പേർ അമ്ബതിനു താഴെ പ്രായമുളളവരെന്നും റിപ്പോർട്ടിലുണ്ട്.

മറ്റ് രോഗങ്ങൾ ഉള്ളവരിൽ കോവിഡ് ബാധിച്ചുള്ള മരണ നിരക്കും കൂടി. 2948 പേരാണ് ഇങ്ങനെ മരിച്ചത്. കണ്ടെയിൻമെന്റ് സോണുകളിൽ പോളിയോ തുളളി മരുന്ന് വിതരണം നീട്ടി വയ്ക്കാനും നിർദേശം നല്കി.

Advertisment