Advertisment

ലോക്ക്ഡൗണിനെ തുടർന്ന് നിശ്ചലമായ സൈക്കിൾ വ്യാപാരം തകർച്ചയിലേക്ക്‌ - കേരളാ സൈക്കിൾ ഡീലേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

തൊടുപുഴ: ലോക്ക്ഡൗണിനെ തുടർന്ന് നിശ്ചലമായ സൈക്കിൾ വ്യാപാരം തകർച്ചയിലേക്ക്‌. ചെറുതും വലുതുമായ പതിനായിരത്തിലേറെ വ്യാപാരികൾ ഇടപെടുന്ന ഈ രംഗം പ്രതിസന്ധിയിലാണെന്ന് കേരളാ സൈക്കിൾ ഡീലേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.

വ്യായാമത്തിനും, പാൽ, പത്രം വിതരണത്തിനും നിത്യേന ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിൾ. ഒട്ടേറെ സാധാരണക്കാരും സൈക്കിൾ ഉപയോഗിക്കുന്നു. കുട്ടികളും ഇവയുടെ പതിവുകാരാണ്. നിത്യേന സൈക്കിൾ ഉപയോഗിക്കുന്ന പാൽ, പത്രം വിതരണക്കാർക്ക് സൈക്കിൾ സർവീസ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.

അമ്പതിനായിരം (50000) തൊഴിലാളികൾ ഈ രംഗത്തുണ്ട്. ഇവരുടെയും കുടുംബങ്ങളുടെയും സ്ഥിതി ദയനീയമാണ്. അടച്ചിട്ട ദിവസങ്ങളിലെ വാടക, ഇലക്ട്രിസിറ്റി ബിൽ തുടങ്ങിയവ കൊടുക്കാൻ നിവിർത്തി ഇല്ലാത്ത അവസ്ഥ.

ഇതൊക്കെ സംഘടനയുടെ ഓൺലൈൻ യോഗം ചർച്ച ചെയ്തു. ഇടുക്കി ജില്ലാ ജനറൽ കൺവീനർ, സി. കെ. നവാസ് (ഹമീദിയ സൈക്കിൾ ബസാർ) അധ്യക്ഷത വഹിച്ചു. അബ്രഹാം ജോസ്, രാമൻ കുട്ടി, ഷിജു മിന്നൽ എന്നിവർ സംസാരിച്ചു.

സംസ്ഥാന പ്രസിഡണ്ടായി ഡി. മുരളീധരൻ (മുരളി സൈക്കിൾ മാർട്ട്, കരുണാഗപ്പള്ളി), ജനറൽ സെക്രട്ടറിയായി ബാബു പറയത്തുകാട്ടിൽ (രാജാ സൈക്കിൾ എംപോറിയം, തിരുവല്ല), ട്രെഷറർ ആയി എം. ജി. സോമൻ (മനോജ്‌ സൈക്കിൾ എറണാകുളം) എന്നിവരെയും തിരഞ്ഞെടുത്തു.

thodupuzha news
Advertisment