Advertisment

പ്രളയം കടന്ന് പോയിട്ട് മൂന്നു വർഷം; കോടികളുടെ നാശം നേരിട്ടിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വ്യാപാരികള്‍; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മഹാപ്രളയത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍

New Update

റാന്നി: 2018ലെ മഹാപ്രളയം കടന്നു പോയിട്ട് 3 വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി വ്യാപാരികള്‍ രംഗത്ത്. പ്രളയത്തില്‍ കോടികളുടെ നഷ്ടം നേരിട്ടിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

Advertisment

publive-image

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മഹാപ്രളയത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന് നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

നാളിതുവരെ ഒരു രൂപയുടെ സഹായം പോലും ജനങ്ങൾക്കും, വ്യാപരികൾക്കും ഈ സർക്കാർ നൽകിയില്ല. സഹായം ആവിശ്യപ്പെട്ട് റാന്നിയിലെ വ്യാപാരികൾ സമരം നടത്തിയപ്പോൾ, വ്യവസായ വകുപ്പിനെ കൊണ്ട് കണക് എടുപ്പിച്ച് റാന്നി എം.ൽ.എ വ്യാപരികളെ കബളിപ്പിച്ചു.

വ്യാപാരികൾക്ക് 10 ലക്ഷം രൂപ പലിശ രഹിത വായ്‌പ്പാ നൽകും എന്ന് പറഞ്ഞു പറ്റിച്ചു. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ഡാമുകൾ കൂട്ടത്തോടെ തുറന്ന് വിട്ട് പ്രളയത്തിന്റെ ഉത്തരവാദികളെ ജുഡീഷ്യൽ അന്വേഷണം നടത്തി നിയമത്തിനു മുന്നിലെത്തിക്കണം.

നഷ്ടങ്ങൾ ഉണ്ടായവരെ സഹായിക്കുവാൻ പ്രളയ സഹായ അതോരിറ്റി രൂപീകരിക്കണം എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്ളത്.

kerala flood
Advertisment