Advertisment

പ്രകൃതി ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ല; മരിച്ചവരുടെ കുടുംബത്തിന്റ ദുഃഖം കേരളത്തിന്റെ ദുഃഖം; മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി സംസ്ഥാനത്ത് 39 പേര്‍ മരിച്ചു, ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി സംസ്ഥാനത്ത് 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് പേരെ കാണാതായി. 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

Advertisment

publive-image

ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മരിച്ചവരുടെ കുടുംബത്തിന്റ ദുഃഖം കേരളത്തിന്റെ ഒന്നാകെ ദുഃഖമാണ്. പ്രകൃതി ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

എന്‍ഡിആര്‍എഫിന്റെ 11 ടീം രംഗത്തുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

kerala flood
Advertisment