Advertisment

സംസ്ഥാനത്ത് ആന്‍റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുന്നു: ഐസിഎംആര്‍ വഴി 14,000 കിറ്റുകള്‍ ലഭിച്ചു

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്‍റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആര്‍ വഴി 14,000 കിറ്റുകള്‍ ലഭിച്ചു. അതില്‍ 10,000 വിവിധ ജില്ലകള്‍ക്ക് നല്‍കി കഴിഞ്ഞു. 40,000 കിറ്റുകള്‍ കൂടെ മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

publive-image

ഒരാഴ്ച 15,000 വരെ ആന്‍റിബോഡി ടെസ്റ്റ് നടത്താനാണ് ശ്രമം. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് ഈ ടെസ്റ്റ് നടത്തുന്നത്. ആന്‍റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment