Advertisment

75 കിലോഗ്രാമില്‍നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നു: ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ ഭാരം കുറക്കാന്‍ സര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നു. ഇതിനായി കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു.

publive-image

15 -18 പ്രായപരിധിയിലുള്ളവരും സ്ത്രീകളും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജനീവ രാജ്യാന്തര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു ഭാരം കുറയ്ക്കുന്നത്.

Advertisment