Advertisment

ലോക്ഡൗണിൽ നൽകിയ ഇളവുകൾ തിരുത്തി കേരളം; ശനി, ഞായർ ദിവസങ്ങളിൽ ബാർബർ ഷോപ്പുകൾ തുറക്കാനുള്ള തീരുമാനം മാറ്റി; കേന്ദ്ര നിർദേശം വരുന്നതുവരെ ബാര്‍ബർ ഷോപ്പുകൾ തുറക്കില്ല; ബൈക്കില്‍ രണ്ടുപേരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല

New Update

തിരുവനന്തപുരം : ലോക്ഡൗണിൽ നൽകിയ ഇളവുകൾ തിരുത്തി കേരളം. കേന്ദ്ര നിർദേശത്തെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ തീരുമാനങ്ങൾ പിൻവലിച്ചത്. സംസ്ഥാനത്തിന് ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കത്തിലൂടെ ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.

Advertisment

publive-image

ശനി, ഞായർ ദിവസങ്ങളിൽ ബാർബർ ഷോപ്പുകൾ തുറക്കാനുള്ള തീരുമാനം മാറ്റി. കേന്ദ്ര നിർദേശം വരുന്നതുവരെ ബാര്‍ബർ ഷോപ്പുകൾ തുറക്കില്ല. ഹോട്ടലുകളിൽ പാഴ്സൽ മാത്രം നൽകും. ഹോട്ടലുകളിൽ 7 മണിവരെ ഭക്ഷണം വിളമ്പാമെന്നായിരുന്നു നേരത്തെയുള്ള നിർദേശം.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ല. ബൈക്കില്‍ രണ്ടുപേരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കുടുംബാംഗമാണെങ്കിൽ ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാൻ നേരത്തെ അനുമതി നൽകിയിരുന്നു.

വർക്‌ഷോപ്, ബാർബർ ഷോപ്, റസ്റ്ററന്റ്, ബുക്സ്റ്റോർ എന്നിവ തുറക്കാൻ അനുമതി നൽകിയതും കാർ, ബൈക്ക് യാത്രകളിൽ കൂടുതൽ പേരെ അനുവദിച്ചതും നഗരങ്ങളിൽ ചെറുകിട വ്യവസായങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു

lock down kerala lock down
Advertisment