Advertisment

ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

New Update

കൊച്ചി: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണം -ഹൈക്കോടതിയുടെ നിര്‍ദേശിച്ചു. പോക്സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുത്. നിരപരാധികളെ പ്രതിയാക്കുന്ന സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment

publive-image

2018-ല്‍ കോട്ടയം പാമ്പാടിയില്‍ ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലെടുത്ത കേസില്‍ വിധി പറഞ്ഞുക്കൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം.

സ്‌കൂള്‍ ബസില്‍ വച്ച് 13 കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയില്‍ ബസുടമക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍, ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളില്‍ പൊതുവായ നിരീക്ഷണം നടത്തിയത്.

kerala high court
Advertisment